കൊച്ചി ലുലു മാളിൽ ഓഫർ മാമാങ്കം; പകുതി വിലയിൽ സാധനങ്ങൾ വാങ്ങാം, നിരവധി സർപ്രൈസുകൾ
കൊച്ചി: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി കൊച്ചി ലുലു മാൾ. ലുലു ഓൺ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിനും ജനുവരി 9ന് തുടക്കമാകും . 12 വരെയാണ് ഓഫർ ഉണ്ടാകുക. എൻഡ് ഓഫ് സീസൺ സെയിലിലൂടെ ലുലു ഫേഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19 വരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന മാളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും.
9, 10 തിയ്യതികളിൽ രാവിലെ എട്ടിന് മാൾ തുറന്നാൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. 11ന് രാവിലെ തുറന്നാൽ 13ന് പുലർച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വിൽപ്പന നടക്കും. കൊച്ചി മാളിൽ നടന്ന ലോഗോ പ്രകാശനം തെന്നിന്ത്യൻ സിനിമാ താരം വിനയ് റായി നിർവഹിച്ചു.
ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ലുലു ഫാഷൻ സ്റ്റോറിൽ നിന്നും 50 ശതമാനം വരെ കഴിവിൽ ഒരു ദിവസം മുന്നേ ഷോപ്പിങ്ങിന് അവസരം
കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ ഒരു ദിവസം മുന്നേ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് അവസരം . ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത് എങ്കിലും അംഗങ്ങൾക്ക് 8 മുതൽ ഷോപ്പ് ചെയ്യാൻ അവസരം ലഭിക്കും.
ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്ക് മാത്രമായി ജനുവരി എട്ടിന് ലഭിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വിൽപ്പന നടക്കുന്നത്.












Click it and Unblock the Notifications