Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ സാധനങ്ങള്‍ ലേലം വിളിച്ചെടുക്കാം, ഇന്ന് തന്നെ വിട്ടോ; ഓണസമ്മാനങ്ങളും സ്വന്തമാക്കാം

കൊച്ചി: ഓണാഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് നാടാകെ. ഓണത്തിന്റെ ഭാഗമായുള്ള ഷോപ്പിംഗും പൊടിപൊടിക്കുകയാണ്. എന്നാല്‍ ഓണത്തിന് വേണ്ട സാധനങ്ങള്‍ ലേലം വിളിച്ചെടുക്കാന്‍ അവസരം വന്നാലോ. അതൊരു നല്ല അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. അത്തരമൊരു അവസരമാണ് ഓണത്തിന് ലുലു മാള്‍ സമ്മാനിക്കുന്നത്. ലുലുവിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇത്.

കൊച്ചി ലുലു മാളില്‍ ആണ് ഓണത്തിന് വര്‍ണാഭമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ലുലു മാളിലെ ഓണാഘോഷങ്ങള്‍ തുടുങ്ങുകയാണ്. സെപ്റ്റംബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സാന്നിധ്യത്തില്‍ പരിശീലകന്‍ മികേല്‍ സ്റ്റോറെ വിളക്ക് കൊളുത്തി തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ന് അവതാരകനായി മാത്തുക്കുട്ടി കൂടി എത്തുന്നതോടെ പരിപാടി കളറാകും എന്നുറപ്പ്.

Lulu Mall

മാത്തുക്കുട്ടി നയിക്കുന്ന ലേലം വിളിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ലുലുവിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലേലം വിളിച്ച് ഉപഭോക്താകള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ന് ഒരുക്കിയിരിക്കുന്നത്. ലുലു സ്റ്റോറുകളില്‍ എല്ലാം ആകര്‍ഷകമായ ഓണം ഓഫറുകളും സമ്മാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കാനാണ് ലുലുവിന്റെ തീരുമാനം.

മെഗാകേരള ആര്‍ട്ട് ഫ്യൂഷനാണ് ശനിയാഴ്ചത്തെ സവിശേഷത. ഞായറാഴ്ച തൃശൂരില്‍ നിന്നുള്ള പുലികളി സംഘത്തിന്റെ പുലികളിയും ലുലു മാൡ അരങ്ങേറും. തെയ്യം, പൂതത്താന്‍തിറ, തായമ്പക, തിരുവാതിരകളി, കളരിപ്പയറ്റ് തുടങ്ങി നിരവധി കേരളീയ തനിമയുള്ള കലാപരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 21 ന് ആട്ടം തേക്കിന്‍കാട് ബാന്‍ഡുകളുടെ പ്രകടനമുണ്ടായിരിക്കും.

വടംവലി മത്സരവും ഒരുക്കിയിട്ടുണ്ട്. 22 ന് ശിങ്കരിമേളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങുക. ഓണത്തിന്റെ ഭാഗമായി ലുലു മാള്‍ അലങ്കരിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ബാസ്റ്റേഴ്‌സിലെ മുഴുവന്‍ താരങ്ങളെയും ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ രാജീവ്, മാള്‍ സെക്യൂരിറ്റി മാനേജര്‍ കെ ആര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് ആദരിച്ചിരുന്നു.

അതേസമയം ഓണം എത്തിയതോടെ ലുലുവിന്റെ കേരളത്തിലെ എല്ലാ മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച തുറന്ന കോഴിക്കോട് ലുലു മാളിന്റെ പ്രവര്‍ത്തനം ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 22 വരെ രാത്രി 12 മണിയിലേക്ക് നീട്ടിയിരിക്കുകയാണ്. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ മാളാണ് കോഴിക്കോട് മാങ്കാവില്‍ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് കോഴിക്കോട് ലുലു മാള്‍ സജ്ജമാക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+