Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു വീണ്ടും ആന്ധ്രയിലേക്ക് എത്തുന്നു.. മാളും മള്‍ട്ടിപ്ലക്‌സും ഹൈപ്പര്‍മാര്‍ക്കറ്റുമടക്കം വമ്പന്‍ പദ്ധതികള്‍

വിജയവാഡ: ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്നലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പിന്റെ എംഡി എംഎ യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന മാളുകളില്‍ മുന്‍നിരയിലാണ്.

മുന്‍ ടിഡിപി സര്‍ക്കാര്‍ ലുലുവിനെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തിരുന്നെങ്കിലും ജഗന്‍ മോഹന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നീക്കം പ്രോത്സാഹിപ്പിച്ചിരുന്നില്ല. മാത്രമല്ല ടിഡിപി സര്‍ക്കാര്‍ ലുലുവിന് അനുവദിച്ച ഭൂമി കര്‍ ജഗന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ 2019 ല്‍ ഇനി ഒരിക്കലും സംസ്ഥാനത്ത് നിക്ഷേപം നടത്തില്ലെന്ന് ലുലു അറിയിച്ചിരുന്നു.

Lulu Mall

എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ലുലു ഗ്രൂപ്പ് തീരുമാനം പുനപരിശോധിച്ചത്. ചന്ദ്രബാബു നായിഡു പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുകയാണ്.

വിശാഖപട്ടണത്ത് ഒരു മാളും മള്‍ട്ടിപ്ലക്‌സും ഉള്‍പ്പെടെ ആന്ധ്രാപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങളും വിജയവാഡയിലും തിരുപ്പതിയിലും ഹൈപ്പര്‍മാര്‍ക്കറ്റും മള്‍ട്ടിപ്ലക്‌സും സംബന്ധിച്ച കാര്യങ്ങള്‍ യൂസഫലി-നായിഡു കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം ആന്ധ്രയില്‍ വീണ്ടും നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ താല്‍പര്യത്തില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ലുലു ഗ്രൂപ്പ് പോലുള്ള കമ്പനികളുടെ വരവോടെ, സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ മറ്റുള്ളവരും താല്‍പ്പര്യപ്പെടുമെന്നും ഇത് ആന്ധ്രാപ്രദേശിന് ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പുതിയ നയങ്ങള്‍ ചന്ദ്രബാബു നായിഡു യൂസഫലിയോട് വിശദീകരിച്ചു.

''ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും എംഡിയുമായ യൂസഫലിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലിയും ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് അമരാവതിയില്‍ വെച്ച് അവരുടെ പ്രതിനിധി സംഘവുമായി ഞാന്‍ ഒരു കൂടിക്കാഴ്ച നടത്തി. സാധ്യമായ എല്ലാ സഹകരണവും പിന്തുണയും സര്‍ക്കാര്‍ നല്‍കും,' കൂടിക്കാഴ്ചയ്ക്ക് ശേഷം നായിഡു പറഞ്ഞു.

8 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവും ഏകദേശം 70000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ മിഡില്‍ ഈസ്റ്റിലെ പ്രധാന കമ്പനിയാണ് ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഇറക്കുമതി, വിതരണങ്ങള്‍, വ്യാപാരം, ഷിപ്പിംഗ്, തുടങ്ങിയവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്,

യൂറോപ്പ്, ഓസ്‌ട്രേലിയ, യുഎസ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലകളുമുണ്ട്. ഇന്ത്യയില്‍ ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം, ലഖ്‌നൗ, കോയമ്പത്തൂര്‍, പാലക്കാട്, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ലുലുവിന്റെ മാളുകളുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+