തൃശൂരിൽ നിന്ന് ജോലിക്ക് അബുദാബിയിലെത്തി, ഇപ്പോൾ ഒരു ദിവസത്തെ വരുമാനം 180 കോടി! യൂസഫലി എന്ന അത്ഭുത മനുഷ്യൻ
ഇന്ത്യയിലെ ബിസിനസ്കാരെ കുറിച്ചോർക്കുമ്പോൾ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി പല വമ്പൻമാരുമാണ് നമ്മുടെ മനസിൽ വരിക. എന്നാൽ കേരളത്തിന്റെ വ്യവസായ മുഖമായി എപ്പോഴും നിൽക്കുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ ആയ എം എ യൂസഫലിയെ ചുറ്റിപ്പറ്റിയാണ്. എം എ യൂസഫലിയെക്കുറിച്ച് വളരെ കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ദിവസം യൂസഫലി സമ്പാദിക്കുന്നത് 180 കോടി രൂപയാണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ വർഷം ഫോർബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പുറത്തു വിട്ടപ്പോൾ അതിൽ 35-ാമത്തെ സ്ഥാനം നേടിയിരുന്നു എം എ യൂസഫലി. യൂസഫ് അലി മുസലിയാം വീട്ടിൽ അബ്ദുൾ ഖാദർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. മിഡിൽ ഈസ്റ്റ്, ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങി 23 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം. 65,000-ത്തിലധികം ജീവനക്കാരാണ് ലുലു ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം 8 ബില്യൺ ഡോളർ അതായത് 66,000 കോടി രൂപയാണ്.

ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ എം എ യൂസഫലിയുടെ 2022 ലെ ആസ്തി 43,612.56 കോടി രൂപയാണ്. ഇപ്പോഴത്തെ ഇദ്ദേഹത്തിന്റെ ആസ്തി 7.1 ബില്യൺ ഡോളറാണ്. അതായത് 5,91,18,15,00,000 രൂപ.
ബിസിനസ് മാനേജ്മെന്റിലും അഡ്മിനിസ്ട്രേഷനിലും ഡിപ്ലോമ നേടിയ എം എ യൂസഫലി 1973-ൽ തന്റെ അമ്മാവനൊപ്പം ഒരു ചെറിയ വിതരണ കമ്പനിയിൽ ജോലി ചെയ്യാനായി അബുദാബിയിലേക്കു പോയി. എന്നാൽ അവിടെ നിന്ന് കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തും 1990-കളിൽ അദ്ദേഹം ആദ്യത്തെ ലുലു സൂപ്പർസ്റ്റോർ ആരംഭിച്ചു. യുഎഇയുടെ തലസ്ഥാന നഗരമായ അബുദാബിയിൽ ലുലു വൻ വിജയം നേടിയതോടെ ആ ശൃംഖല വളർത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഗൾഫിലാകെ പടർന്ന ലുലു പതിയെപ്പതിയെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.
ബിസിനസിനു പുറമേ മറ്റ് ഓർഗനൈസേഷനുകളുടെ പ്രവർത്തനങ്ങളുടെയും ഭാഗമാണ്. സാമൂഹികപരമായുള്ള മാറ്റങ്ങളിലും കേരളത്തിലെ , പ്രത്യേകിച്ച് കൊച്ചിയെ ഇത്ര പ്രസിദ്ധ നഗരമാക്കിയതിലും യൂസഫലിക്ക് വലിയ പങ്കുണ്ട്. ഷബീറ യൂസഫലിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.












Click it and Unblock the Notifications