പുതിയ ട്രെന്‍ഡായി മലയാളം ടീഷര്‍ട്ടുകള്‍
മലയാള ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു ടീഷര്‍ട്ട് വിപണിയിലെത്തി. വിജയദശമി ദിനത്തോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വില്‍പ്പനയ്‌ക്കെത്തിയ 'മലയാളം ടീ ഷര്‍ട്ട്' സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. വിദ്യാരംഭത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം തന്നെ ടീ ഷര്‍ട്ടില്‍ മാതൃഭാഷയിലെഴുതിയ വരികളുടെ മാധുര്യം അനുഭവിച്ചറിഞ്ഞു. പബ്ലിക്കേഷന്‍ ഡിസൈനറായ ഗോപീകൃഷ്ണന്‍ മേനോനാണ് ഈ വേറിട്ട ഡിസൈനിനു പിന്നില്‍. പ്രശസ്ത ചിത്രകാരി ടികെ പത്മിനിയുടെ സഹോദരപുത്രനാണ് ഗോപികൃഷ്ണന്‍.
പടന്നാട്ടില്‍ ചേങ്ങോട്ടുകുന്നത്ത് കുടുംബാംഗമാണ്.

ഇരുട്ടില്‍ മുങ്ങിയ നിലവിളി
പാട്ടുകളും അക്ഷരമാലകളും കുട്ടികവിതകളുമാണ് ടീ ഷര്‍ട്ടിലുള്ളത്.

വമ്പന്‍ കൊമ്പന്‍
എത്തര വലിയൊരു കൊമ്പന്‍
അവനിത്തിരിയല്ലൊരു വമ്പ്
എത്തറ ചെറിയവനെയും
അവനേറ്റിക്കൊണ്ടു നടക്കും

അ ആ ആന
കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന വരികളാണ് ഷര്‍ട്ടിലുള്ളത്.

ഒരു പൂ പാട്ട്
ഇത്തിരിപ്പൂവേ
ചുവന്നപൂവെ
ഇത്തരനാളും
നീ എങ്ങു പോയി..

തുമ്പിപ്പാട്ട്
ഒന്നാനാം കൊച്ചുതുമ്പി
എന്റെ കൂടെ പോരുമോ നീ

പുതുമയാണ് താരം
മൂളുന്ന വണ്ടേ
മുരളുന്ന വണ്ടേ
താമരച്ചോലയില്‍
തേനുണ്ടോ വണ്ടേ..

തീവണ്ടിപ്പാട്ട്
കൂകു കൂകു തീവണ്ടി
കൂവിപായും തീവണ്ടി....

വില്‍പ്പനശാല
തിരുര്‍ തുഞ്ചന്‍ പറമ്പിലെ വില്‍പ്പനശാലയില്‍ നിന്നുള്ള ദൃശ്യം

അഭിനന്ദനാര്‍ഹം
തുഞ്ചന്‍ പറമ്പിലെത്തിയ പല പ്രമുഖ എഴുത്തുകാരും പവലിയനിലെത്തിയിരുന്നു












Click it and Unblock the Notifications