Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തോട് ഇങ്ങനേയും മോഹമോ?: തമിഴ്നാട്ടുകാരികള്‍ മലയാളി പെണ്ണുങ്ങളേയും വെല്ലും; കണക്കുകള്‍

ഇന്ത്യയില്‍ സ്വർണം കേവലം നിക്ഷേപമാർഗ്ഗം എന്നതില്‍ ഉപരി സമൃദ്ധിയുടെയും ഐശ്വരത്തിന്റേയും പ്രതീകമാണ്. അതായത് കേവലം ഒരു വിലയേറിയ ലോഹം എന്നതിന് പുറമെ വലിയ സാംസ്കാരികവും പരമ്പരാഗതവുമായ പ്രാധാന്യവും സ്വർണത്തിനുണ്ട്. വീട്ടില്‍ ഒരു തരി പൊന്നുണ്ടെങ്കില്‍ അത് സാമ്പത്തികമായും അല്ലാതെയും ആശ്വാസം നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ളത് ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതല്‍ സ്വർണ ശേഖരമുള്ള പല മുന്‍നിര രാജ്യങ്ങളേയും മറികടക്കും ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള ആകെ സ്വർണത്തിന്റെ മൂല്യം. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച്, ഇന്ത്യൻ സ്ത്രീകളുടെ കൈവശം ഏകദേശം 24,000 ടൺ സ്വർണ്ണമുണ്ട്, ഇത് ലോകത്തിലെ മൊത്തം സ്വർണ്ണ ശേഖരത്തിൻ്റെ 11% വരും. പ്രമുഖരമായ പല രാജ്യങ്ങളുടേയും കരുതല്‍ സ്വർണശേഖരത്തേക്കാള്‍ അധികമാണ് ഇത്.

gold-return

അമേരിക്കയുടെ കരുതല്‍ സ്വർണ ശേഖരത്തിന്റെ അളവ് 8000 ടൺ ആണ്. ജർമ്മനി - 3300 ടൺ, ഇറ്റലി - 2450 ടൺ, ഫ്രാൻസ് - 2400 ടൺ, റഷ്യ - 1900 ടൺ എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ അളവ്. അതായത് ഈ രാജ്യങ്ങളുടെ ആകെ കരുതല്‍ സ്വർണ ശേഖരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിന്റെ അളവ്.

ഇന്ത്യയുടെ സ്വർണ്ണ ശേഖരത്തിൻ്റെ വലിയ ഒരു ഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. അതായത് ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ കൈവശമാണ് രാജ്യത്തിൻ്റെ സ്വർണ്ണ ശേഖരത്തിൻ്റെ 40 ശതമാനവുമുള്ളത്. തമിഴ്‌നാട്ടിലെ മാത്രം സ്ത്രീകളുടെ കൈവശമുള്ളത് 28 ശതമാനമാണ്. കേരളത്തിലെ കണക്കുകള്‍ ശതമാന അടിസ്ഥാനത്തില്‍ വന്നിട്ടില്ലെങ്കിലും അവരും ഒട്ടും പിന്നിലല്ല.

സമീപകാലത്ത് ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിന്റെ അളവില്‍ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. 2020-21 ൽ ഇന്ത്യയിലെ സ്ത്രീകളുടെ കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെ അളവ് 21000 ടണ്ണായിരുന്നു. ഇതാണ് ഇപ്പോള്‍ 24000 ടണ്ണിലേക്ക് എത്തിനിന്നിരിക്കുന്നത്.

ഒരോ വ്യക്തിക്കും എത്രത്തോളം സ്വർണം കൈവശം വെക്കാം എന്നതിനും ഇന്ത്യയില്‍ കൃത്യമായ മാർഗ്ഗ നിർദേശങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ സ്വർണം യാതൊരു നികുതിയുമില്ലാതെ കൈവശം വയ്ക്കാൻ അനുവാദമുണ്ട്. അതേസമയം അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെ കൈവശം വയ്ക്കാം. നേരെമറിച്ച്, പുരുഷന്മാർക്ക് 100 ഗ്രാം മാത്രമേ നികുതിയില്ലാതെ കൈവശം വയ്ക്കാൻ സാധിക്കൂ.

ചുരുക്കത്തില്‍ ഇന്ത്യയിൽ സ്വർണ്ണത്തിൻ്റെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം സമാനതകളില്ലാത്തതാണ്. ഇന്ത്യൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വർണം എന്നത് ആഢംബരം എന്നതിലുപരിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു പൈതൃകമാണ്. അതോടൊപ്പം തന്നെ ഒരു അത്യാവശ്യം വന്നാല്‍ എടുത്ത് വിറ്റോ, പണയം വെച്ചോ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+