കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ മറികടന്ന് മമ്മൂട്ടി!!! ചരിത്രത്തിലാദ്യമായി ഫോര്‍ബ്‌സ് പട്ടികയില്‍... ആദ്യ 50 പേരിൽ ഒരാൾ

Google Oneindia Malayalam News

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്ത് വിടുന്നവരാണ് ഫോര്‍ബ്‌സ് മാസിക. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയും അവര്‍ പുറത്ത് വിടാറുണ്ട്. അതില്‍ തന്നെ വിനോദ മേഖലയില്‍ നിന്ന് ഏറ്റവും അധികം വരുമാനമുണ്ടാക്കിയവരുടേതിന്റെ പ്രത്യേക പട്ടികയും പ്രസിദ്ധീകരിക്കാറുണ്ട്.

മമ്മൂട്ടിയും ജയറാമും കൈപിടിച്ചു കയറ്റിയ ഗുരുക്കന്മാരെന്ന് നടൻ മനോജ് കെ ജയൻമമ്മൂട്ടിയും ജയറാമും കൈപിടിച്ചു കയറ്റിയ ഗുരുക്കന്മാരെന്ന് നടൻ മനോജ് കെ ജയൻ

സാധാരണ ഗതിയില്‍ വിനോദ മേഖലയിലെ സമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് അധികമാരും പെടാറില്ല. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇത്തവണ ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്.

മറ്റാരുമല്ല, അത് മലയാളികളുടെ പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ ആയ മമ്മൂട്ടി തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹിറ്റ് ചാര്‍ട്ടുകളുടെ കണക്കെടുത്താല്‍ മോഹന്‍ലാല്‍ ആയിരിക്കും മുന്നില്‍ നില്‍ക്കുക. പുലിമുരുഗനൊക്കെ അത്രയും വലിയ റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ അതുകൊണ്ടെന്ത് കാര്യം... വരുമാനത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാണ് മുന്നില്‍.

100 പേരുടെ പട്ടിക

100 പേരുടെ പട്ടിക

വിനോദമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം വരുമാനം ഉണ്ടാക്കിയ 100 പേരുടെ പട്ടികയാണ് ഫോര്‍ബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആ പട്ടികയില്‍ ആണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഇടം നേടിയിട്ടുള്ളത്. മലയാളിയായ നയന്‍താരയും ഈ പട്ടികയില്‍ ഉണ്ട്.

ആദ്യ അൻപതിൽ

ആദ്യ അൻപതിൽ

100 പേരുടെ പട്ടികയില്‍ ഇടം നേടി എന്നത് മാത്രമല്ല മമ്മൂട്ടിയുടെ പ്രത്യേകത. ആദ്യ അന്പതിൽ തന്നെ പെട്ടിട്ടുണ്ട് എന്നതാണ്. ഫോര്‍ബ്‌സ് ഇന്ത്യയുടെ പട്ടികയില്‍ 48-ാം സ്ഥാനത്താണ് മമ്മൂട്ടിയുള്ളത്. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ കരുത്ത് തെളിയിച്ച പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമാണ് മമ്മൂട്ടിയുടെ സ്ഥാനം.

ഒരു വര്‍ഷത്തെ കണക്ക്

ഒരു വര്‍ഷത്തെ കണക്ക്

2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്തംബര്‍ 30 വരെയുള്ള വരുമാനത്തിന്റെ ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ചാണ് ഈ പട്ടിക ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. മമ്മൂട്ടി ഇക്കാലയളവില്‍ വേിനോദ മേഖലയില്‍ നിന്ന് നേടിയ വരുമാനം 18 കോടി രൂപയാണെന്നാണ് കണക്ക്.

മലയാളികളുടെ നയന്‍സ്

മലയാളികളുടെ നയന്‍സ്

മലയാളിയായ തെന്നിന്ത്യന്‍ താരം നയന്‍താരയും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 15.17 കോടി രൂപയാണ് നയന്‍താര വിനോദ മേഖലയില്‍ നേടിയ വരുമാനം. പട്ടികയില്‍ 68-3ം സ്ഥാനത്താണ് നയന്‍സ്. പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേന്ത്യന്‍ വനിത എന്ന പ്രത്യേകതയും നയന്‍താരയ്ക്കുണ്ട്.

മസില്‍ ഖാനെ വെല്ലാന്‍ ആളില്ല

മസില്‍ ഖാനെ വെല്ലാന്‍ ആളില്ല

ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇത്തവണയും വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 253.25 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ വിനോദ മേഖലയില്‍ നിന്ന് ഈ വര്‍ഷം സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഒന്നാം സ്ഥാനം സല്‍മാന്‍ ഖാന് തന്നെ ആയിരുന്നു.

കോലി രണ്ടാമത്

കോലി രണ്ടാമത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുള്ളത്. 30 കാരനായ കോലിയുടെ വരുമാനം 228.09 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോലി ഈ വര്‍ഷം ഇരട്ടിയിലേറെ വരുമാനം സ്വന്തമാക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് പട്ടികയിലെ മൂന്നാമന്‍. 185 കോടി രൂപയാണ് ഈ വര്‍ഷം അക്ഷയ് കുമാര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 98.25 കോടി രൂപ മാത്രം ആയിരുന്നു.

ആദ്യ അഞ്ചില്‍ ദീപിക

ആദ്യ അഞ്ചില്‍ ദീപിക

പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ ഒരേയൊരു സ്ത്രീ പ്രാതിനിധ്യം മാത്രമേ ഉള്ളൂ. ദീപിക പദുക്കോണ്‍ ആണത്. 112.80 കോടിയാണ് ദീപികയുടെ നരുമാനം. അടുത്തിടെ ആയിരുന്നു ദീപികയുടെ വിവാദം. ദീപികയെ വിവാഹം കഴിച്ച രണ്‍വീര്‍ സിങ്ങും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എട്ടാമനാണ് രണ്‍വീര്‍ സിങ്.

ധോണിയില്ലാതെ പിന്നെന്ത്...

ധോണിയില്ലാതെ പിന്നെന്ത്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും ആദ്യ അഞ്ചില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ചാമനാണ് ധോണി. വരുമാനം 101.77 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 63.77 കോടി രൂപയായിരുന്നു.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

വിനോദരംഗത്തെ വരുമാനക്കാരുടെ പട്ടിക സത്യത്തില്‍ ബോളിവുഡിന്റെ സ്വന്തമാണെന്ന് പറയേണ്ടി വരും. ആദ്യ അഞ്ചില്‍ മൂന്ന് പേരും ബോളിവുഡുകാരാണ്. ആറാമനും ബോളിവുഡില്‍ നിന്ന് തന്നെ. ആമിര്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് 97.50 കോടി രൂപയാണ്

അമിതാഭ് ബച്ചനും സച്ചിന്‍ ടെണ്ടുല്‍ക്കറും

അമിതാഭ് ബച്ചനും സച്ചിന്‍ ടെണ്ടുല്‍ക്കറും

പട്ടികയില്‍ ഏഴാം സ്ഥാനക്കാരനാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 96.17 കോടി രൂപയാണ് ബച്ചന്റെ വരുമാനം.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറും പട്ടികയില്‍ ഒമ്പതാമനായി ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന്റെ വരുമാനം കുറയുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 82.5 കോടി വരുമാനം നേടിയ സച്ചിന് ഇത്തവണ കിട്ടിയത് 80 കോടി രൂപ മാത്രം ആണ്.

എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍

ദക്ഷിണേന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയവരില്‍ മുന്നിലുള്ളത് സംഗീത സംവിധായകന്‍ ആയ എആര്‍ റഹ്മാന്‍ ആണ്. 66.75 കോടി രൂപയാണ് റഹ്മാന്‍ 2018 ല്‍ വിനോദ മേഖലയില്‍ നിന്ന് വരുമാനമായി നേടിയത്.

ഷാറൂഖ് ഖാന്‍ തകര്‍ന്നടിഞ്ഞു

ഷാറൂഖ് ഖാന്‍ തകര്‍ന്നടിഞ്ഞു

വരുമാന നഷ്ടത്തിന്റെ കാര്യത്തില്‍ ഞെട്ടിപ്പിച്ചത് സത്യത്തില്‍ ഷാറൂഖ് ഖാന്‍ ആണ്. ഈ വര്‍ഷം ഷാറൂഖിന് സിനിമയൊന്നും ഉണ്ടായിരുന്നില്ല എന്നത് സത്യം. കഴിഞ്ഞ വര്‍ഷം 170.5 കോടി രൂപ വരുമാനം നേടിയ കിങ് ഖാന് ഇത്തവണ കിട്ടിയത് വെറും 56 കോടി രൂപയാണ്. പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഷാറൂഖ് ഖാന്‍.

രജനികാന്തും ഉണ്ട്

രജനികാന്തും ഉണ്ട്

ദക്ഷിണേന്ത്യയില്‍ നിന്ന് എആര്‍ റഹ്മാന് പിറകേ ആദ്യ 15 ല്‍ ഇടം നേടിയ ആളാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. പട്ടികയില്‍ 14-ാം സ്ഥാനക്കാരനാണ് രജനി. വരുമാനം 50 കോടി രൂപ.

വിജയ്, വിക്രം, വിജയ് സേതുപതി, സൂര്യ

വിജയ്, വിക്രം, വിജയ് സേതുപതി, സൂര്യ

ദക്ഷിണേന്ത്യയിലെ കാര്യം നോക്കുകയാണെങ്കില്‍ ഏറ്റവും അധികം പേര്‍ പട്ടികയില്‍ ഇടം നേടിയത് തമിഴ് സിനിമ മേഖലയില്‍ നിന്നാണ്. 26-ാമനായി വിജയും 29-ാമനായി വിക്രമും, 34-ാമരായി വിജയ് സേതുപതിയും സൂര്യയും ഉണ്ട്. 53-ാമനായി ധനുഷും ഉണ്ട്.

English summary
Mammootty in First 50 celebrity list of Forbes India, First time in History!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X