കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിളിനെ തകര്‍ക്കാന്‍ മലയാളികളുടെ 'മാങ്ങ' വരുന്നു... മാംഗോ ഫോണ്‍!!!

Google Oneindia Malayalam News

കൊച്ചി: ആപ്പിള്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ പലര്‍ക്കും ഓര്‍മ വരിക മൊബൈല്‍ ഫോണും ടാബ്ലറ്റും കമ്പ്യൂട്ടറും ഒക്കെ നിര്‍മിയ്ക്കുന്ന ആപ്പിള്‍ കമ്പനിയെ ആയിരിയ്ക്കും. നാം അത്രത്തോളം ഗാഡ്ജറ്റ്‌സിനോട് അടുത്തുകഴിഞ്ഞിരിയ്ക്കുന്നു.

ആപ്പിള്‍ വിലകൂടിയ പഴമാണെങ്കില്‍ മലയാളികള്‍ക്ക് പ്രിയം മാങ്ങയാണ്. ഇംഗ്ലീഷില്‍ മാംഗോ എന്ന് വിളിയ്ക്കും. എന്നാല്‍ ആപ്പിള്‍ കമ്പനിയെ തോല്‍പിയ്ക്കാന്‍ മലയാളികള്‍ ഒരു മാംഗോ കമ്പനി തുടങ്ങിയാല്‍ എങ്ങനെയിരിയ്ക്കും.

തമാശയല്ല, സംഗതി സീരിയസ് ആണ്. ആപ്പിളിനെ വെല്ലാന്‍ വേണ്ടി വിപണിയില്‍ ഇറക്കുന്നത് 'മാംഗോ ഫോണ്‍' ആണ്. അതിന്റെ വിശേഷങ്ങളറിയാം.

എംഫോണ്‍

എംഫോണ്‍

എംഫോണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. എം ഫോണ്‍ എന്ന പേരില്‍ തന്നെയാണ് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്.

പിന്നില്‍ മലയാളികള്‍

പിന്നില്‍ മലയാളികള്‍

എംഫോണിന് പിന്നില്‍ ആരാണ്? കുറച്ച് മലയാളികളാണെന്ന് പറഞ്ഞാല്‍ ഞെട്ടുമോ? ആന്റോ അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നീ കല്‍പറ്റക്കാര്‍ ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചിരിയ്ക്കുന്നത്.

വില തുച്ഛം, ഗുണം മെച്ചം

വില തുച്ഛം, ഗുണം മെച്ചം

വെറും 5,800 രൂപ മുതലാണ് മാംഗോ ഫോണിന്റെ വില തുടങ്ങുന്നത്. ഏറ്റവും മികച്ച മോഡലിന്റെ വില 34,000 രൂപ മാത്രം.

ബാറ്ററി ഞെട്ടിയ്ക്കും

ബാറ്ററി ഞെട്ടിയ്ക്കും

6050 എംഎഎച്ച് ബാറ്ററിയാണ് എംഫോണില്‍ ഉള്ളത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ മൂന്ന് ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കും.

ക്യാമറയും ഉഷാര്‍

ക്യാമറയും ഉഷാര്‍

23 മെഗാ പിക്‌സല്‍ ക്യാമറയാണ് എം ഫോണില്‍ ഉള്ളത്. 4 ഝി സേവനവും ലഭ്യമാണ്.

സംഗതി ത്രീ ഡി ആണ്

സംഗതി ത്രീ ഡി ആണ്

ത്രീ ഡി ആണ് മലയാളികള്‍ പുറത്തിറക്കുന്ന ഈ സ്മാര്‍ട്ട് ഫോണ്‍. കണ്ണട വയ്ക്കാതെ തന്നെ ഫോണിലെ ദൃശ്യങ്ങള്‍ ത്രിഡിയില്‍ കാണാം.

കൊറിയന്‍ സാങ്കേതിക വിദ്യ

കൊറിയന്‍ സാങ്കേതിക വിദ്യ

കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫോണുകള്‍ വികസിപ്പിച്ചിട്ടുള്ളത്. ചൈനയിലാണ് ഫോണുകള്‍ ഉത്പാദിപ്പിയ്ക്കുക. അതിനായി ഫാക്ടറിയും ഉണ്ട്.

3,500 കോടി

3,500 കോടി

ചില്ലറ കളിയല്ല. 3,500 കോടി രൂപ നിക്ഷേപിച്ചുകൊണ്ടുള്ള വന്‍ സംഭമാണിത്.

എം പാഡും എം വാച്ചും

എം പാഡും എം വാച്ചും

ആദ്യം ഫോണ്‍ വിപണിയിലിറക്കും. അതിന് ശേഷം ആപ്പിളിന്റെ മാതൃകയില്‍ എം വാച്ചും എം പാഡും എല്ലാം വിപണിയിലിറക്കും.

ജനുവരിയില്‍

ജനുവരിയില്‍

അമിതാഭ് ബച്ചനും സച്ചിനും ടെണ്ടുല്‍ക്കറും ആണ് എം ഫോണിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. ജനുവരി 29 ദക്ഷിണേന്ത്യയില്‍ ഫോണ്‍ വിപണിയിലെത്തും.

English summary
Mango Phone: A Rival for Apple Phones from Malayalees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X