കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉൽപ്പാദന രംഗത്ത് ജൂലൈ- സെപ്തംബർ പാദത്തിൽ വൻ ഇടിവ്, വളർച്ചാ നിരക്ക് 1 ശതമാനമായി കുറഞ്ഞു

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ നിർമാണ മേഖല നടപ്പ് സാമ്പത്തിക വർഷത്തിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കിയിരുന്ന ഉത്പാദന രംഗത്ത് ജൂലൈ- സെപ്തംബർ പാദത്തിൽ 1 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്.
നേരത്തെ 3.1 ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2018-2019 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 0.6 ശതമാനമായി കുറയുകയും ചെയ്തു.

ജിഡിപി നിരക്ക് താഴോട്ട്... രണ്ടാം പാദത്തില്‍ വളര്‍ച്ച 4.5 ശതമാനം, ആറ് വര്‍ഷത്തെ താഴ്ച്ചയില്‍!!ജിഡിപി നിരക്ക് താഴോട്ട്... രണ്ടാം പാദത്തില്‍ വളര്‍ച്ച 4.5 ശതമാനം, ആറ് വര്‍ഷത്തെ താഴ്ച്ചയില്‍!!

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12.1 ശതമാനനായിരുന്നു ഉൽപ്പാദന രംഗത്തെ വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം മുഴുവനായി കണക്കാക്കുകയാണെങ്കിൽ നിർമാണ രംഗത്തെ വളർച്ച 6.9 ശതമാനമായിരുന്നു. അതിന് മുമ്പത്തെ വർഷത്തെക്കാൾ 5.9 ശതമാനം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്.

economy-1548068368-

ജിഡിപിയുടെ വളർച്ചയിൽ നിർമാണ മേഖലക്കുള്ള പങ്ക് 17. 38 ശതമാനമാണ്. 2022ഓടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 25 ശതമാനത്തിന്റെ വളർച്ചയിലെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. ഓട്ടോ മൊബൈൽ രംഗത്തെ ഉപയോക്താക്കളുടെ കുറവും വിൽപ്പനയിലെ തകർച്ചയും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന കൺസ്യൂമർ ഗുഡ്സിന്റെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചെന്നാണ് വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തിന്റെ ഇപ്പോഴത്തെ ജിഡിപി നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിട്ടുള്ളത്. 2013 ജനുവരി- മാർച്ച് പാദത്തിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണിത്. തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട് പോകുന്നത്. നോമിനല്‍ ഗ്രോത്തിലും വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് എട്ട് ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെയുള്ള സാമ്പത്തിക പാദത്തില്‍ ജിവിഎ 4.3 ശതമാനമായി കുറഞ്ഞിരുന്നു.

English summary
Manufacturing Sector in July-September Quarter Sees Red, Growth Rate Plummets to -1%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X