കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മാന്ദ്യം: മൂവായിരത്തിലധികം താല്‍ക്കാലിക ജോലികള്‍ വെട്ടിക്കുറച്ച് മാരുതി സുസുക്കി

  • By S Swetha
Google Oneindia Malayalam News

ദില്ലി: വാഹന വ്യവസായത്തിലെ മാന്ദ്യം മൂലം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ (എംഎസ്ഐഎല്‍) മൂവായിരത്തിലധികം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മാന്ദ്യം സ്ഥിരം തൊഴിലാളികളെ ബാധിച്ചിട്ടില്ലെന്ന് വാദിക്കുന്നതിനിടെ താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കിയിട്ടില്ലെന്ന് എംഎസ്ഐഎല്‍ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. ''ഇത് ബിസിനസിന്റെ ഭാഗമാണ്, ഡിമാന്‍ഡ് ഉയരുമ്പോള്‍, കൂടുതല്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ ഡിമാന്‍ഡ് താഴേക്ക് പോകുമ്പോ കുറയ്ക്കുകയും ചെയ്യുന്നു,'' മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 സാമ്പത്തിക മാന്ദ്യം; ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ ഉപഭോഗം പകുതിയായി കുറയ്ക്കുന്നു സാമ്പത്തിക മാന്ദ്യം; ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍ ഉപഭോഗം പകുതിയായി കുറയ്ക്കുന്നു

നിലവിലെ മാന്ദ്യവും ഉല്‍പാദന വെട്ടിക്കുറവും മാരുതിയിലെ തൊഴില്‍ വെട്ടിക്കുറവിന് കാരണമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാര്‍ഗവ. മൂവായിരത്തോളം താല്‍ക്കാലിക തൊഴിലാളികള്‍ക്ക് മാരുതി സുസുക്കിയുടെ ജോലി നഷ്ടപ്പെട്ടു. വില്‍പ്പന, സേവനം, ഇന്‍ഷുറന്‍സ്, ലൈസന്‍സിംഗ്, ധനസഹായം, ആക്‌സസറികള്‍, ഡ്രൈവര്‍മാര്‍, പെട്രോള്‍ പമ്പുകള്‍, ഗതാഗതം എന്നിവയില്‍ നിന്ന് ഓട്ടോമൊബൈല്‍ മേഖല സമ്പദ് വ്യവസ്ഥയില്‍ തൊഴില്‍ സൃഷ്ടിക്കുന്നു. ''കുറച്ച് വാഹനങ്ങളുടെ വില്‍പ്പനയിലെ മാന്ദ്യം വലിയ തോതില്‍ ജോലികളെ ബാധിക്കും.''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

marutisuzuki-15
English summary
Suzuki to temporary job cut due to economic slow down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X