നോട്ട് നിരോധനവും കാര്‍ഷിക പ്രതിസന്ധിയും വിലക്കയറ്റവും;കേരളം ഉറ്റുനോക്കുന്നത് തോമസ് ഐസകിന്റെ ബജറ്റ്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റ് സര്‍ക്കാരിനെ സംബന്ധിച്ച് പ്രത്യേകതകളുള്ളതാണ് മാര്‍ച്ച് 3 ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അയവുവരാത്ത സാഹചര്യത്തിലാണ് ബജറ്റ് എന്നതും ശ്രദ്ധേയമാണ്. വരള്‍ച്ച ശക്തമായ കാലഘട്ടത്തില്‍ വരള്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മറികടക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയശേഷമുള്ള ആദ്യ ബജറ്റാണ് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കാനിരിക്കുന്നത്. സംസ്ഥാന സാമ്പത്തിക വ്യവസ്ഥയില്‍ നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതം കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച കുറയാന്‍ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പദ്ധതികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ നികുതി വരുമാന വളര്‍ച്ച ജനുവരിയില്‍ ഏക്കാലത്തെയും കുറഞ്ഞ നിരക്കായ 4 ശതമാനത്തില്‍ എത്തിയിരുന്നു.

ഏറെ ചര്‍ച്ചയ്ക്ക് വഴി വെച്ച ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്ന ജൂലായ് മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ സംസ്ഥാനം പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിലെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വ്യാപാരികള്‍ക്ക് പല ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. മഴയുടെ അഭാവത്തെ തുടര്‍ന്ന് വരാനിരിക്കുന്ന വളര്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ എന്തു പ്രഖ്യാപനങ്ങളാണ് ഉണ്ടാകുകയെന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സംസ്ഥാന ബജറ്റില്‍ വെല്ലുവിളിയുയര്‍ത്തും. നികുതികള്‍ ഉയര്‍ത്തുമെന്നും നിലവില്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പെന്‍ഷനുകള്‍ നിലനിര്‍ത്തുമെന്നുമുള്ള തോമസ് ഐസകിന്റെ പ്രസ്താവനങ്ങള്‍ ആശ്വാസം പകരുന്നത് തന്നെയാണ്.












Click it and Unblock the Notifications