Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമിക്ക് 'മീശ' കൊടുത്തത് എട്ടിന്റെ പണി; വരിക്കാർ പോകുന്നത് മാത്രമല്ല, പരസ്യക്കാരും കൈവിട്ടു?

കോഴിക്കോട്: എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആയിരുന്നു. ഹിന്ദു സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം ഉണ്ട് എന്ന് ആരോപിച്ചായിരുന്നു നോവലിനും മാതൃഭൂമിക്കും എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്ത് വന്നത്.

പ്രതിഷേധം എഴുത്തുകാരനും മാതൃഭൂമിക്കും നേരെ ആയിരുന്നു. സോഷ്യല്‍ മീഡിയയിലെ തെറിവിളിയും വീട്ടുകാരെ അടക്കമുള്ള അധിക്ഷേപവും സഹിക്കവയ്യാതായപ്പോള്‍ എഴുത്തുകാരന്‍ തന്നെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. മാതൃഭൂമി മാനേജ്‌മെന്റിന്റെ നിലപാടും ഇതിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മാതൃഭൂമിക്കെതിരെ വലിയ പ്രതിഷേധം ആണ് അഴിച്ചുവിട്ടത്. പലയിടങ്ങളിലും മാതൃൂഭൂമി പത്രം പിന്‍വലിപ്പിച്ചിച്ച് ആളുകള്‍ ജന്മഭൂമി വരിക്കാര്‍ ആവുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അതിലും വലിയ തിരിച്ചടിയാണ് മാതൃഭൂമിക്ക് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ആക്രമണം

വലിയ ആക്രമണം

മാതൃഭൂമിക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആക്രമണം ആണ് നടക്കുന്നത്. എന്നാല്‍ ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ട് ജനങ്ങളിലേക്ക് നേരിട്ട് എത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. സര്‍ക്കുലേഷന്‍ കുറയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്രം നിര്‍ത്തിക്കുന്നു

പത്രം നിര്‍ത്തിക്കുന്നു

പത്രത്തിന്റെ വരിക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചും വ്യാപകമായ പ്രചാരണം ഉണ്ട്. മീശ എന്ന നോവലിലെ ഒരു ഭാഗം മാത്രം കാണിച്ച്, പത്രം ഹിന്ദു വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമം. പത്രം നിര്‍ത്തിക്കാനും ഇത്തരത്തിലുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ഇതും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

പരസ്യത്തിനും പിടിവീണു?

പരസ്യത്തിനും പിടിവീണു?

മാതൃഭൂമി പത്രത്തില്‍ പരസ്യം കൊടുക്കുന്നതിനെതിരേയും കാമ്പയിന്‍ നടക്കുന്നുണ്ട്. പല ജ്വല്ലറികളുടേയും ഫേസ്ബുക്ക് പേജുകളില്‍ വലിയ തോതില്‍ തന്നെ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അതും ഇപ്പോള്‍ മാതൃഭൂമിക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്രത്തിന്റെ പേര് പറയാതെ

പത്രത്തിന്റെ പേര് പറയാതെ

ഏറ്റവും ഒടുവില്‍ ഭീമ ജ്വല്ലേഴ്‌സിന്റെ ഒരു കുറിപ്പാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ മാനിക്കുന്നു എന്നും പ്രസ്തുത പത്രത്തിന് നല്‍കുന്ന പരസ്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ പത്രത്തിന്റെ പേര് പരാമര്‍ശിക്കുന്നില്ല.

ഭീമയുടെ കുറിപ്പ്

ഭീമയുടെ കുറിപ്പ്


ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ഭീമി ജ്വല്ലേഴ്സ് വിശദീകരണ കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

പരസ്യ ഏജന്‍സി

പരസ്യ ഏജന്‍സി

ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻ‌കൂർ നല്കിയിട്ടുള്ളതാണ്.

 ഗൗരവപ്പെട്ട കാര്യം

ഗൗരവപ്പെട്ട കാര്യം

ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്‌ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്ന് ഭീമ ജുവല്ലേഴ്‌സ്

ഫേസ്ബുക്ക് പോസ്റ്റ്

ഉതാണ് ഭീമ ജ്വല്ലേഴ്സ് അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

പ്രവാചക നിന്ദ

പ്രവാചക നിന്ദ

മതപരമായ വിവാദത്തില്‍ മാതൃഭൂമി പെടുന്നത് ആദ്യമായിട്ടല്ല. മുമ്പ് പ്രവാചക നിന്ദ ആരോപിച്ചും മാതൃഭൂമിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നും പത്രം സര്‍ക്കുലേഷനില്‍ വലിയ ഇടിവ് നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യക്കാരെ ഉപയോഗിച്ച്

പരസ്യക്കാരെ ഉപയോഗിച്ച്

പ്രവാചക നിന്ദ വിഷയത്തിലും പരസ്യ ദാതാക്കളുടെ ഇടപെടലും സമ്മര്‍ദ്ദവും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ പല പ്രമുഖരും അന്നും പരസ്യങ്ങള്‍ പിന്‍വലിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

മീശ ഹിറ്റ്

മീശ ഹിറ്റ്

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ചെങ്കിലും മീശ നോവല്‍ പുറത്തിറങ്ങി. ഡിസി ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ തന്നെ നോവല്‍ ഹിറ്റായിക്കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+