കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് അക്ഷയ തൃതീയ? അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ എന്ത് സംഭവിക്കും?

  • By S Swetha
Google Oneindia Malayalam News

വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളും കഴിഞ്ഞാല്‍ മലയാളി ഇന്ന് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസമാണ് അക്ഷയ തൃതീയ. ആഭരണമായും സമ്പാദ്യമായും ആസ്തിയായും സ്വര്‍ണം ഉപയോഗിക്കാം. അതായത് മള്‍ട്ടി പര്‍പ്പസ് ഉപയോഗമാണ് സ്വര്‍ണത്തിനുള്ളത്. ഇത് മുന്നില്‍ കണ്ടാണ് സ്വര്‍ണ വ്യാപാരികള്‍ അക്ഷയ തൃതീയ ആഘോഷം വിപണിയിലേക്ക് അവതരിപ്പിച്ചത്. അക്ഷയ തൃതീയയിലെ കേരളത്തിലെ സ്വര്‍ണ വ്യാപാര ചരിത്രത്തിന് ഏറി വന്നാല്‍ 15 വര്‍ഷത്തെ പഴക്കമുണ്ടാകും. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയുള്ള ഈ വര്‍ഷവും മികച്ച വ്യാപാരമാണ് സ്വര്‍ണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

ബാലാക്കോട്ടിനെ കുറിച്ച് പറയില്ല; ഇന്ത്യാ-പാക് ബന്ധം അറിയില്ല, ബിജെപിക്ക് പാരയാകുമോ താരസ്ഥാനാർത്ഥി?ബാലാക്കോട്ടിനെ കുറിച്ച് പറയില്ല; ഇന്ത്യാ-പാക് ബന്ധം അറിയില്ല, ബിജെപിക്ക് പാരയാകുമോ താരസ്ഥാനാർത്ഥി?

 ശുക്ല പക്ഷത്തിലെ മൂന്നാമത്തെ തൃതീയ

ശുക്ല പക്ഷത്തിലെ മൂന്നാമത്തെ തൃതീയ

ഹൈന്ദവ വിശ്വാസ പ്രകാരം വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ഹിന്ദുക്കള്‍ ഈ ദിവസം ഭാഗ്യമുള്ള ദിവസമായി കണക്കാക്കുന്നു. അക്ഷയ എന്ന വാക്കിനര്‍ഥം എന്നും നിലനില്‍ക്കുന്നത് എന്നാണ്. അതായത് ഈ ദിവസം നടത്തുന്ന നിക്ഷേപം അല്ലെങ്കില്‍ വാങ്ങുന്ന സാധനം എന്നും നിലനില്‍ക്കും. പലരും പുതിയ പദ്ധതികള്‍ തുടങ്ങാനുള്ള നല്ല ദിവസമായും അക്ഷയ തൃതീയയെ കണക്കാക്കുന്നു.

അക്ഷയ തൃതീയയുടെ പ്രാധാന്യം

അക്ഷയ തൃതീയയുടെ പ്രാധാന്യം


ഈ ദിവസം കൃഷിക്ക് വിത്തെറിഞ്ഞാല്‍ നല്ല വിള ലഭിക്കുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിവസം കരിമ്പിന്‍ ജ്യൂസ് കുടിച്ചു കൊണ്ടാണ് വര്‍ഷങ്ങള്‍ നീണ്ട സന്യാസം ജൈന മതത്തില്‍ അവസാനിപ്പിക്കുന്നത്. നിരവധി കച്ചവടക്കാര്‍ തങ്ങളുടെ പുതുവര്‍ഷ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് പുസ്തകം തുടങ്ങുന്നത് ഇതേ ദിവസമാണ്. ആസ്തികള്‍ വാങ്ങുന്നതും പുതിയ ഉദ്യമങ്ങള്‍ ആരംഭിക്കുന്നതും നല്ലതാണെന്ന് അവര്‍ വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിവസം സ്വര്‍ണവും വെള്ളിയും വാങ്ങുന്ന രീതിയും പരമ്പരാഗതമായുണ്ട്.

അക്ഷയ തൃതീയയിലെ ആചാരങ്ങള്‍

അക്ഷയ തൃതീയയിലെ ആചാരങ്ങള്‍

ഉപവാസം അനുഷ്ഠിച്ചു കൊണ്ട് അക്ഷയതൃതീയ ദിവസം ഭക്തര്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നു. വസ്ത്രങ്ങള്‍, ധനം, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ആളുകള്‍ ഈ ദിവസം ധാനം ചെയ്യും. ഈ ദിവസങ്ങളിലെ പ്രവൃത്തികള്‍ എന്നും നിലനില്‍ക്കുമെന്നാണ് അവരുടെ വിശ്വാസം. വിഷ്ണുവിന്റെ അനുഗ്രഹം തേടുന്നതിനായി തുളസി ചെടിയില്‍ വെള്ളം തളിച്ച് ആരാധിക്കുന്നു. കച്ചവടക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഈ ദിവസം സമ്പത്തിനും സമൃദ്ധിക്കുമായി ലക്ഷ്മി ദേവിയുടെയും ഗണേശന്റെയും പ്രതിഷ്ഠകളില്‍ ആരാധന നടത്തുന്നു.

English summary
Merchants keeps hope before Akshaya Thritheeya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X