കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ പാലിന് വില ലിറ്ററിന് 3 രൂപ കൂട്ടി, കര്‍ഷകര്‍ക്ക് ഗുണം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മില്‍മ പാലിന് ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില ജൂലായ് 21 തിങ്കളാഴ്ച മുല്‍ നിലവില്‍ വരും.

ക്ഷീര കര്‍ഷകര്‍ക്ക് ഗുണല്‍ നല്‍കുന്ന വില വര്‍ദ്ധനയാണ് മില്‍മ നടപ്പില്‍ വരുത്തുന്നത്. ഇതോടെ കര്‍ഷകന് ലിറ്ററിന് 2.4 രൂപ അധികം ലഭിക്കും. ഉത്പാദന ചെലവാണ് വില വര്‍ദ്ധനയിലേക്ക് നയിച്ചതെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്.

Milma

പാല്‍ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടേണ്ടി വരുമെന്ന് മില്‍മ നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ വില പ്രകാരം ഒരു ലിറ്റര്‍ പാലിന്(മഞ്ഞ കവര്‍) 35 രൂപയാകും വില. നീല കവറിന് വില 38 രൂപയും പച്ച കവറിന് 40 രൂപയും ആകും വില.

2011 ലാണ് മില്‍മ അവസാനമായി പാല്‍വില വര്‍ദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് അഞ്ച് രൂപയായിരുന്നു കൂട്ടിയത്. പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു വില കൂട്ടിയത്.

നിലവില്‍ 27 മുതല്‍ 28 രൂപവരെയാണ് മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് വില നല്‍കുന്നത്. മഞ്ഞ കവര്‍ പാലിന നേരത്തെ 32 രൂപയായിരുന്നു ലിറ്ററിന് വില. നീല കവര്‍ പാലിന് നേരത്തെ 35 രൂപയായിരുന്നു വില. പച്ചകവറിന് 35 ഉം.

English summary
Milma increased milk price by three rupees per liter. Farmers will get 2.4 rupees extra per liter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X