കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുക്കൊണ്ട് മിനിമം ബാലന്‍സ്, എസ്ബിഐ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കുന്നു

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് നിശ്ചയിച്ചിതിന്റെ കാരണം വ്യക്തമാക്കി എസ്ബിഐ ചെയര്‍ പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ.

  • By Akhila
Google Oneindia Malayalam News

ദില്ലി; അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് നിശ്ചയിച്ചിതിന്റെ കാരണം വ്യക്തമാക്കി എസ്ബിഐ ചെയര്‍ പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. എടിഎം പ്രവര്‍ത്തനത്തിലുള്ള ചെലവുംജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ നഷ്ടത്തിനും നികത്തനാണ് അക്കൗണ്ടുകളില്‍ മിനിമമം ബാലന്‍സ് നിര്‍ബന്ധമാക്കിയതെന്ന് അരുന്ധതി പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്താത്തവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. പുതിയ നിര്‍ദ്ദേശം എസ്ബിഐ അംഗീകരിക്കുകെയും ചെയ്തു. നഗര-ഗ്രാമങ്ങള്‍ തരംതിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരപ്രദേശങ്ങളില്‍ 5000 രൂപയും അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് ഉപഭോക്താക്കള്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്തേണ്ടത്. എന്തുക്കൊണ്ട് മിനിമം ബാലന്‍സ്... എസ്ബിഐ ചെയര്‍ പേഴ്‌സണ്‍ പറയുന്നു..

എടിഎം സംരക്ഷണം

എടിഎം സംരക്ഷണം

എടിഎം സംരക്ഷണം ചെലവുള്ള കാര്യമാണ്. അച്ചടി, ഗതാഗതം, നോട്ടെണ്ണല്‍, നോട്ട് പുതുക്കല്‍ എന്നിവയിലൂടെയെല്ലാം പണം പരോക്ഷമായി ഈടോക്കുകയാണ്. ഇങ്ങനെ വരുമ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുകയാണ്.

ബാങ്ക് ബാലന്‍സ്

ബാങ്ക് ബാലന്‍സ്

ബാങ്ക് ബാലന്‍സ് നിലനിര്‍ത്തുന്നതിലൂടെ ലോണുകള്‍ക്ക് മിതമായ പലിശ ഏര്‍പ്പെടുത്താന്‍ സാധിയ്ക്കും. അതുക്കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് പ്രധാനപ്പെട്ടതാണെന്ന് ചെയര്‍ പേഴ്‌സണ്‍ അരുന്ധതി പറയുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റ്

ഡിജിറ്റല്‍ പേയ്‌മെന്റ്

ഡിജിറ്റലൈസേഷന്‍ വരുന്നതോട് കൂടി ഡിജിറ്റല്‍ പേയ്‌മെന്റ് എളുപ്പത്തിലാക്കാന്‍ സാധിക്കും. അതുക്കൊണ്ട് തന്നെ കാഷ് പിന്‍വലിക്കുന്നത് കുറയ്ക്കണമെന്ന് പറയുന്നത്. ഇതോടെ എടിഎം പ്രവര്‍ത്തനത്തിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. ഇപ്പോള്‍ ന്യായമായ തുകയാണ് ഇപ്പോള്‍ ചാര്‍ജ് ചെയ്യുന്നതെന്നും അരുന്ധതി കൂട്ടി ചേര്‍ത്തു.

11 കോടി രൂപ വഴി

11 കോടി രൂപ വഴി

എസ്ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 11 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ഈ ചാര്‍ജ് ബാധകമല്ലെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

മോദിയുടെ ജന്‍ധന്‍

മോദിയുടെ ജന്‍ധന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രാധാന പദ്ധതികളില്‍ ഒന്നാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍. സാധരണക്കാരെ ബാങ്കിങ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയത് മുന്‍പ് ഉണ്ടായതിന്റെ ഇരട്ടിയോളം തുകയാണ്.

English summary
SBI justifies minimum balance plan, says charges levied to bear Jan Dhan costs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X