കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയം ഇനി ഇവന്‍ തീര്‍ക്കും..ജിഎസ്ടി വില കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്!!..ചെയ്യേണ്ടത്..

ആപ്ലിക്കേഷന്‍ ഓഫ്‌ലൈന്‍ മോഡിലും ഉപയോഗിക്കാം

Google Oneindia Malayalam News

ദില്ലി: ജിഎസ്ടിയെക്കുറിച്ച് വ്യാപാരികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പൊതുവിപണിയിലും ആശങ്ക നിലനില്‍ക്കെ ജിഎസ്ടി വിലകളറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സെന്റര്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ആപ്ലിക്കേഷന്‍ ഓഫ്‌ലൈന്‍ മോഡിലും ഉപയോഗിക്കാം.

ഉത്പന്നങ്ങളുടെ വില,ജിഎസ്ടി നിരക്ക് എന്നിവ ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാകും. അധികം വൈകാതെ തന്നെ ഐഫോണിലും ആപ്ലിക്കേഷന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജിഎസ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മാറിയ നിരക്ക് അറിയാം.

കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!! പിന്നില്‍ അയാള്‍!! ചെയ്തത്...കേരള യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!! പിന്നില്‍ അയാള്‍!! ചെയ്തത്...

 gst-bill-

ജൂലൈ 1 നാണ് ഒരൊറ്റ ഇന്ത്യ. ഒരൊറ്റ നികുതി എന്ന ആശയത്തിന്റെ ചുവടു പിടിച്ച് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന മാറ്റത്തിലേക്ക് വഴിമാറിയത്. പദ്ധതിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതു വിപണിയിലടക്കം ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ജിഎസ്ടിയെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. നേരത്തേ രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ലൈനിലേക്ക് നിരവധി ആളുകള്‍ വിളിക്കാറുണ്ടെന്നും കേന്ദ്ര ഭക്ഷ്യം, ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

English summary
Mobile application launched by Central Board of Excise and Customs to clear doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X