ഡിടിഎച്ച്, കേബിള്‍ ടിവി കണക്ഷനുകളിലും പോര്‍ട്ടബിലിറ്റി വരുന്നു
ദില്ലി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയെ കുറിച്ച് അറിയാത്തവര്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. ഈയിടെ ദേശീയ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി കൂടി സാധ്യമായതോടെ ഇതിന്റെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്തു. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കേബിള്‍ ടിവി സര്‍വീസുകളിലും ഡയറക്ട് ടു ഹോം സേവനങ്ങളിലും (ഡിടിഎച്ച്) എംഎന്‍പി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ ഡിടിഎച്ച് കണക്ഷനിലോ കേബിള്‍ കണക്ഷനിലോ വേണ്ടത്ര ചാനലുകള്‍ കിട്ടാതെ വരികയോ, അമിതമായി പണം ഈടാക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ എംഎന്‍പിയില്‍ സാധ്യമാകുന്ന പോലെ ഏത് സേവനദാതാവിനെയും സ്വീകരിക്കാനാകും. ഈ തീരുമാനം നടപ്പിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് ട്രായ് കരുതുന്നത്.

എന്താണ് എംഎന്‍പി?
നമ്മുടെ മൊബൈല്‍ നമ്പര്‍ മാറാതെ ഇഷ്ടമുള്ള സേവനദാതാവിനെ സ്വീകരിക്കാനുള്ള മാര്‍ഗ്ഗമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി. ഏത് കമ്പനിയുടെ കണക്ഷനിലേക്ക് വേണമെങ്കിലും മാറാന്‍ പറ്റും.

എന്താണ് എന്എംഎന്പി?
ആദ്യകാലത്ത് അതാത് സര്‍ക്കിളുകള്‍ക്കുള്ളില്‍ മാത്രമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിച്ചിരുന്നത്. എന്നാല്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ദേശീയ തലത്തില്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്കി. ഉദാഹരണത്തിന് കേരളത്തിലുള്ള ഒരു നമ്പര്‍ ഉത്തര്‍പ്രദേശിലേക്ക് പോര്‍ട്ട് ചെയ്യാം.

എന്തിനാണ് ഡിടിഎച്ചില്‍?
ഇപ്പോള്‍ 1500-2000 രൂപ വില വരുന്ന ഒരു ലോക്ക്ഡ് സെറ്റ് അപ് ബോക്സിലൂടെയാണ് ഡിടിഎച്ച് സേവനം നല്‍കുന്നത്. ഇത് കമ്പനിയുടെ സേവനം മോശമാണെങ്കിലും പലപ്പോഴും അതില്‍ തന്നെ തുടരാന്‍ നിര്ബന്ധിരാക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ പണം കൊടുത്ത് പുതിയ കണക്ഷന് എടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ആദ്യത്തെ ബോക്സിനു ചെലവായ പണം വെറുതെ പോവുകയും ചെയ്യും.

എന്നു മുതല്‍?
എന്നാല്‍ ഇത് പ്രായോഗികമായി നടപ്പാക്കാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ട്രായ് ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. താമസിയാതെ ഉത്തരവ് പുറത്തിറങ്ങും.

എന്താണ് മെച്ചം?
പോര്‍ട്ടബിലിറ്റി അനുവദിക്കുന്നതോടു കൂടി മെച്ചപ്പെട്ട സേവനം നല്കാന് കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതോടെ മേഖലയില്‍ ആരോഗ്യകരമായ മത്സരം വരും. ഇത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് ട്രായ് കരുതുന്നത്.

എങ്ങനെയായിരിക്കും പ്രവര്‍ത്തനം?
ഡിവൈസിനുള്ള ലോക്ക് ഒഴിവാക്കും. മൊബൈലില്‍ എങ്ങനെയാണോ സിം, അതുപോലെ ഡിടിഎച്ച് കണക്ഷനുകളില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉണ്ട്. ഇത് ഏത് ഡിവൈസില്‍ ഇട്ടാലും വര്‍ക്ക് ചെയ്യുമെന്ന രീതിയിലാക്കും.

കേബിള്‍ ടിവി എങ്ങനെയാകും?
ഈ വര്‍ഷം അവസാനത്തോടെ അനലോഗ് രീതിയില്‍ ചാനലുകള്‍ നല്കാന് കേബിള്‍ ടിവി കമ്പനികള്‍ നിര്‍ബന്ധിതരാകും. 100 മില്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ കേബിള്‍ ടിവി സബ്സ്ക്രിഷനിലുള്ളത്. എല്ലാവരെയും ഡിജിറ്റലിലാക്കുന്നതോടെ ഡിടിഎച്ചിന് സമാനമായി പോര്‍ട്ടബിലിറ്റി അനുവദിക്കാനാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications