കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ കോള്‍ ചാര്‍ജ്ജുകള്‍ കൂടിയേക്കും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ ചാര്‍ജ്ജുകള്‍ കുത്തനെ കൂടാന്‍ സാധ്യത. സ്‌പെക്ട്രം ലേലത്തില്‍ രാജ്യത്തെ പ്രമുഖ സേവന ദാതാക്കളായ എയര്‍ ടെല്ലും വോഡാഫോണും മത്സരിച്ചു പങ്കെടുത്തതാണ് പ്രശ്‌നം. സര്‍ക്കാറിന് ലഭിക്കുന്ന പണത്തിന്റെ 62 ശതമാനത്തോളം നല്‍കേണ്ടത് ഈ രണ്ടു കമ്പനികള്‍ മാത്രമാണ്. മൊത്തം 61000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിന് ലഭിക്കുന്നത്.

ഇരു കമ്പനികളും 18000 കോടി രൂപ സര്‍ക്കാറിന് ഉടന്‍ അടയ്‌ക്കേണ്ടതുണ്ട്. ധനകാര്യമന്ത്രിയെ സന്തോഷിപ്പിക്കുന്ന തീരുമാനമാണിത്-ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

Airtel and Vodafone

താരിഫ് വര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്തതാണ്. പുതിയ ബാധ്യതയുടെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കിയേ പറ്റൂ. ആദ്യഘട്ടത്തില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും കട്ട് ചെയ്യാനായിരിക്കും കമ്പനികള്‍ ശ്രമിക്കുക-ഭാരതി എയര്‍ മുന്‍ സിഇഒ ജയ്ദീപ് ഘോഷ് അഭിപ്രായപ്പെട്ടു.

നിലവിലുള്ള വരിക്കാരെ നിലനിര്‍ത്താനാണ് കമ്പനികള്‍ കൂടിയ വിലയ്ക്ക് സര്‍ക്കിളുകള്‍ ലേലത്തിനെടുത്തത്. പുതിയ പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ വോഡഫോണിനു മാത്രം ചെലവാകുന്നത്് 18530 കോടി രൂപയാണ്.

ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോ കോം, എയര്‍ സെല്‍, ടാറ്റാ ടെലിസര്‍വീസസ്, ടെലിവിങ്‌സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നു.

English summary
Your mobile bill may soon go up with top telecom companies such as Bharti Airtel and Vodafone bidding aggressively to bag spectrum in a government auction that assured the cash-strapped exchequer of as much as Rs 61,000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X