• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരുണ്‍ ജെയ്റ്റ്ലിയുടെ ധനകാര്യ ബജറ്റില്‍ മോദിയുടെ വിപ്ലവം: കോടികള്‍ വകയിരുത്തും!

ദില്ലി: കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബജറ്റ് ആരോഗ്യ വിപ്ലവത്തിനെന്ന് സൂചന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ബിജെപിയ്ക്കും നിർണായകമാണ്. ഈ സാഹചര്യത്തില്‍ കൃഷി, നികുതി, ആരോഗ്യ സംരക്ഷണം, എന്നീ വിഷയങ്ങളിൽ ബജറ്റ് ശ്രദ്ധയൂന്നുമെന്നാണ് കരുതപ്പെടുന്നത്.

ഭാര്യയുടെ കാമുകനെന്ന് കരുതി പിതാവ് കൊലപ്പെടുത്തിയത് സ്വന്തം മകനെ: കൊല്ലപ്പെട്ടത് 14 കാരന്‍, പിന്നിൽ വൈരാഗ്യം!

പൊതുജനാരോഗ്യ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാർ ചെലവഴിക്കുന്ന തുക 11 ശതമാനം ഉയർത്തുമെന്നാണ് ജെയ്റ്റ്ലിയുടെ ബജറ്റ് നൽകുന്ന പ്രതീക്ഷ. ഫെബ്രുവരി ഒന്നിന് അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ 52,353 കോടി രൂപ വകയിരുത്തുമെന്നാണ് കരുതുന്നത്. ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബജറ്റിൽ അധിക തുക

ബജറ്റിൽ അധിക തുക

2017ലെ ധനകാര്യ ബജറ്റിൽ 48,853 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി വകയിരുത്തിയത്. ആരോഗ്യ മേഖലയിൽ‍ 28 ശതമാനം അധികം തുകയാണ് അരുൺ ജെയ്റ്റ്ലി വകയിരുത്തിയത്. 2016ൽ ആരോഗ്യ മേഖലയ്ക്ക് വേണ്ടി 33.150 കോടി രൂപയുമാണ് വകയിരുത്തിയതെന്നും ഫിനാന്‍ഷ്യല്‍ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്‍ഷ്വറൻ‍സ് രംഗത്ത് പരിഷ്കാരം

ഇന്‍ഷ്വറൻ‍സ് രംഗത്ത് പരിഷ്കാരം

രാജ്യത്തെ ആരോഗ്യ മേഖലയില്‍ വൻ വികസനം കൊണ്ടുവരുന്നതിനുള്ള വന്‍ നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾക്ക് ദേശീയ പ്രാധാന്യം നൽകാന്‍ കഴിഞ്ഞ ആഴ്ച അപ്പോളോ ആശുപത്രി സർക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യൂണിവേഴ്സൽ‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസ് പദ്ധതിയെ ആശ്രയിക്കാനും അപ്പോളോ നിർദേശം നൽകിയിരുന്നു. എന്നാല്‍ മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങൾ അടുത്ത ബജറ്റില്‍ പ്രതീക്ഷിക്കാം.

 ആരോഗ്യ മേഖലയ്ക്ക് വേണ്ടതെന്ത്?

ആരോഗ്യ മേഖലയ്ക്ക് വേണ്ടതെന്ത്?

രാജ്യത്തെ ആരോഗ്യ സംരക്ഷണ മാതൃയില്‍ നിര്‍ണായക മാറ്റം അനിവാര്യമാണെന്നാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നൽകുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കുന്ന രീതിയിലും ലക്ഷ്യത്തിലും നിര്‍ണായക മാറ്റം അനിവാര്യമാണെന്നും പ്രാക്ടീഷണേഴ്സ് ചൂണ്ടിക്കാണിക്കുന്നു. രോഗ ചികിത്സയെക്കാള്‍ രോഗം വരുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, സുരക്ഷ, എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ബജറ്റിന് മുന്നോടിയായുണ്ട്. സമയാനുസൃതമായി ജിഡിപിയിൽ നിന്ന് 2.5 ശതമാനം ആരോഗ്യമേഖലയിലേയ്ക്ക് ചെലവഴിക്കാനും നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

 അടിസ്ഥാന വികസനം

അടിസ്ഥാന വികസനം

ആരോഗ്യ രംഗത്തെ അടിസ്ഥാന വികസനം, മാനുഷിക വിഭവങ്ങളെ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് വേണ്ടി 2018ലെ ധനകാര്യ ബജറ്റില്‍ തുക വകയിരുത്തുമെന്നാണ് കണക്കാക്കുന്നത്. പ്രാഥമിക ആരോഗ്യ സംരക്ഷണം ഫലവത്താക്കുന്നതോടെ അടുത്ത രണ്ട് ഘട്ടങ്ങളിലെ ആരോഗ്യ സംരക്ഷണം എളുപ്പമാവുമെന്നും സര്‍ക്കാര്‍‍ വിലയിരുത്തുന്നുണ്ട്.

 ആശുപത്രികള്‍ക്ക് പണം നൽകും!

ആശുപത്രികള്‍ക്ക് പണം നൽകും!

ഇൻഷ്വറൻസ് കമ്പനികള്‍ക്ക് പണം നൽകുന്നനതിനേക്കാള്‍ പണം ആശുപത്രികൾക്ക് നല്‍കാനുള്ള മാര്‍ഗ്ഗങ്ങളാണ് സർക്കാര്‍ ആരായുന്നത്. ആശുപത്രികള്‍ക്ക് നേരിട്ട്പണം നൽകി ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും സർക്കാർ ആവിഷ്കരിക്കുമെന്നാണ് ഫിനാന്‍ഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

 നാഷണൽ റൂറല്‍ ഹെൽത്ത് മിഷൻ

നാഷണൽ റൂറല്‍ ഹെൽത്ത് മിഷൻ

നാഷണൽ റൂറല്‍ ഹെല്‍ത്ത് മിഷനെ ശക്തിപ്പെടുത്തുന്നതിനൊപ്പം പദ്ധതിയ്ക്ക് കീഴില്‍ ആയിരക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നീക്കങ്ങളും സർക്കാർ 2018 ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Finance Minister Arun Jaitley will present the Budget 2018 in Parliament on February 1. The fifth and final budget before the Lok Sabha 2019 polls will be crucial. In this Union Budget, the Modi government will look to address critical issues like agriculture, income tax, healthcare etc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more