കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് വന്നപ്പോഴാണോ താരങ്ങളെ കാണുന്നത്!! ബിജെപിയ്ക്ക് തലവേദനയായി കമ്മീഷന്‍

ഫെബ്രുവരി 28നാണ് റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് വിജയിച്ച 11 കായിക താരങ്ങളെ സര്‍ക്കാര്‍ ആദരിച്ചത്

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിവാദത്തിലേയ്ക്ക്. ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കായിക താരങ്ങളെ ആദരിച്ച കേന്ദ്രത്തിന്റെ നടപടിയാണ് വിവാദമായിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാരിന്റേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.

മാര്‍ച്ച് നാല്, എട്ട് തിയ്യതികളിലായി രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനുവരി നാലിന് ആരംഭിച്ച നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 11നാണ് അവസാനിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡവലപ്പ്‌മെന്റ് ഓഫ് നോര്‍ത്ത് ഈസ്റ്റ് റീജിയനും അയച്ച നോട്ടീസില്‍ കായിക താരങ്ങളെ ആദരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് അഭിപ്രായം തേടിയില്ലെന്നും ചോദ്യമുന്നയിച്ചിട്ടുണ്ട്.

modi-28

ഫെബ്രുവരി 28നാണ് റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് വിജയിച്ച 11 കായിക താരങ്ങളെ സര്‍ക്കാര്‍ ആദരിച്ചത്. മണിപ്പൂരില്‍ നിന്നുള്ള പി സുശീല ചാനു, എല്‍ ബോംബെയ്‌ല ദേവി, കെ ചിഗ്ലെന്‍സന്‍ സിംഗ്, കെ കോത്തോജിത് സംഗ്, ഷൈഖോം മിരാഭായി ചാനു എന്നിവരാണ് മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു കായിക താരങ്ങളെ ആദരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരും നോട്ടീസിനോട് പ്രതികരണം അറിയിക്കണം.

English summary
he Election Commission has issued a notice to the BJP-led NDA government at the Centre over the felicitation of sportspersons from the northeast region, including five from poll-bound Manipur, saying it could be in violation of the model code of conduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X