കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനാമികളേ നിങ്ങള്‍ക്ക് പണി വരുന്നു! ആധാറും സ്വത്തുക്കളും ബന്ധിപ്പിക്കാന്‍ കേന്ദ്രനീക്കം

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഭൂസ്വത്തുക്കള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാണ് ഭൂസ്വത്തുക്കളുടെ കൈമാറ്റത്തിന് ആധാര്‍ കാര്‍ഡ‍് നിര്‍ബന്ധമാക്കിയേക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. ആധാറും ഭുസ്വത്തുക്കളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് കേന്ദ്ര ഹൗസിംഗ് മന്ത്രി ഹര്‍ദീപ് പൂരി വ്യക്തമാക്കിയതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ അടുത്ത ചരമഗീതം ചെക്ക് ബുക്കിന്!! ഡിജിറ്റല്‍ മതി ബുക്ക് വേണ്ടെന്ന് മോദി, നോട്ട് നിരോധനത്തിന് ശേഷം നിര്‍ണായക നീക്കം!മോദിയുടെ അടുത്ത ചരമഗീതം ചെക്ക് ബുക്കിന്!! ഡിജിറ്റല്‍ മതി ബുക്ക് വേണ്ടെന്ന് മോദി, നോട്ട് നിരോധനത്തിന് ശേഷം നിര്‍ണായക നീക്കം!

ബിനാമി സ്വത്തുക്കള്‍ കൈവശം വയ്ക്കാനുള്ള നീക്കങ്ങള്‍ തടയുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം പുറത്തുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഇതിനകം തന്നെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി സ്വത്ത് വിപണിയിലും ഇത്തരത്തില്‍ ചില നടപടികള്‍ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

റിയല്‍ എസ്റ്റേറ്റ് ജിഎസ്ടിയുടെ പരിധിയില്‍

റിയല്‍ എസ്റ്റേറ്റ് ജിഎസ്ടിയുടെ പരിധിയില്‍


രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പും പണം സമ്പാദനവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാല്‍ ഈ മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
ഒക്ടോബറില്‍ ഹാര്‍ഡ് വാര്‍ഡ‍് സര്‍വ്വകലാശാലയില്‍ സംസാരിക്കുമ്പോഴായിരുന്നു ധനകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് ഭൂമിയ്ക്ക് നല്ല വില ലഭിക്കുന്നതിനും ഇത് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ലഭിക്കുന്ന നികുതി വരുമാനം ഉയര്‍ത്തുമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ സമ്മര്‍ദ്ദത്തിലുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് പ്രതികൂലമായ നീക്കമാണ് ഉണ്ടാക്കുകയെന്നും നിരീക്ഷണമുണ്ട്.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍


2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

English summary
When Prime Minister Narendra Modi announced demonetisation to fight black money, a valid criticism was that the black money is hoarded more in immovable property than cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X