ഡാറ്റാക്വസ്റ്റ് അവാര്‍ഡ് മോദി ക്യാംപയിന്‍ ടീമിന്
ബെംഗളൂരു: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നിയോഗിച്ച ക്യാംപയിന്‍ ടീമിന് ഡാറ്റക്വസ്റ്റ് അവാര്‍ഡ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിനാണ് അവാര്‍ഡ്. വണ്‍ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബി ജി മഹേഷിന്റെ നേതൃത്വത്തിലാണ് മോദിയുടെ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ സംഘം പ്രവര്‍ത്തിച്ചത്. ഇതിന് പുറമെ ഒട്ടേറെ ബിസിനസ് പ്രമുഖരും ഓണ്‍ലൈന്‍ വിപണന രംഗത്തെ പ്രമുഖരും അവാര്‍ഡിന് അര്‍ഹരായി.
വിവരസാങ്കേതിക രംഗത്തും ബിസിനസ് രംഗത്തും ഏറെ പ്രാധാന്യമുള്ള പുരസ്‌ക്കാരമാണ് ഡാറ്റക്വസ്റ്റിന്റേത്. മോദിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ബി ജി മഹേഷിന്റെ നേതൃത്വത്തിലുള്ള ക്യാംപയിന്‍ ടീമിന്റെ പ്രവര്‍ത്തനമായിരുന്നു.

സംഘത്തിന് പുറമെ ഡാറ്റക്വസ്റ്റ് പേഴ്‌സണ്‍ 2014 അവാര്‍ഡിന് സ്‌നാപ്ഡീല്‍ സഹസ്ഥാപകനും സിഇഒയുമായ കുനാല്‍ ബാല്‍ അര്‍ഹനായി. വളരെ വേഗത്തില്‍ വളരുന്ന ഓണ്‍ സൈല്ലറാണ് സ്‌നാപ്ഡീല്‍. കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കമ്പനി പ്രതിവര്‍ഷം നേടുന്നത്.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് നാസ്‌കോം സഹ സ്ഥാപകന്‍മാരില്‍ ഒരാളായ സൗരവ് ശ്രീവാസ്തവ അര്‍ഹനായി. സോഫ്ട് വെയര്‍ മേഖലയില്‍ ഇന്ത്യയുടെ വ്യക്തിമുദ്ര ഉയര്‍ത്തുന്ന തരത്തിലായിരുന്നു നാസ്‌കോമിന്റെ പ്രവര്‍ത്തനം. നാസ്‌കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമരക്കാരനായിരുന്നതാണ് സൗരവിനെ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഡാറ്റക്വസ്റ്റ് സ്‌പെഷ്യല്‍ അവാര്‍ഡിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ നേടി. ബാങ്കിംഗ് രംഗത്ത് വിവരസാങ്കേതിക വിദ്യയെ സാധാരണക്കാരന് പോലും ഉപയോഗിയ്ക്കത്തക്ക വിധത്തില്‍ ലളിത വത്ക്കരിയ്കകുകയും പ്രചരിപ്പിയ്ക്കുകയും ചെയ്തതിനാണ് അവാര്‍ഡ്. ബാംഗ്ലൂരില്‍ വച്ച് വടന്ന് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications