Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫാര്‍ എംഡി സ്ഥാനം മുഹമ്മദലി രാജിവച്ചു

ദുബായ്: ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ എംഡി സ്ഥാനവും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും പി മുഹമ്മദലി രാജി വച്ചു. ജനവരി 15 ന് ചേര്‍ന്ന അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമായിരുന്നു മുഹമ്മദലിയുടെ രാജി.

നിക്ഷേപകര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിയ്ക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം. ഏറ്റെടുത്ത എല്ലാ കരാറുകളും കൃത്യ സമയത്ത് പൂര്‍ത്തിയാക്കുമെന്നും പുതിയ എംഡിയെ നിയമിക്കുമെന്നും അറിയിച്ചു.

Muhammed ali

രാജി സ്വീകരിച്ചതായി ക്‌നപനി ചെയര്‍മാന്‍ ഷെയ്ക്ക് സാലിം അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ മലയാളി വ്യവാസായിയായ മുഹമ്മദലിയെ കോടതി ശിക്ഷിച്ചിരുന്നു.

ഒമാന്‍ പ്രാഥമിക കോടതിയാണ് മുഹമ്മദാലിയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും 9.5കോടിയോളം രൂപ പിഴയും വിധിച്ചിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദലി.

കമ്പനിയുടെ കരാര്‍ കാലാവധി നീട്ടിക്കിട്ടാന്‍ മുഹമ്മദലി ടെണ്ടര്‍ ഉദ്യോഗസ്ഥന് രണ്ട് ലക്ഷം ലക്ഷം ഒമാനി റിയാല്‍ കൈക്കൂലി നല്‍കി എന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+