മോഹന്‍ലാല്‍ ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി:മലയാളിയുടെ പ്രിയതാരം മോഹന്‍ലാല്‍ ഇനിമുതല്‍ ടാറ്റ് സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡര്‍. രാജ്യത്തെ മുന്‍ നിര ഡിടിഎച് സേനവ ദാതാക്കളാണ് ടാറ്റ സ്‌കൈ. അടുത്തിടെ കൂടുതല്‍ മലയാളം ചാനലുകള്‍ ടാറ്റ സ്‌കൈ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയതും.
ബോളിവുഡ് താരം അമീര്‍ ഖാനും ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡറാണ്. 2008 ലാണ് കമ്പനി അമീര്‍ഖാനുമായി കരാര്‍ ഒപ്പിട്ടത്.

തന്നെ ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിടിഎച് മേഖലയിലെ ഏറ്റവും പ്രശസ്തമായ കമ്പനിയാണ് ടാറ്റ സ്‌കൈ എന്നും മികച്ച സേവനമാണ് ഇവര്‍ നല്‍കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ടാറ്റ സ്‌കൈ ഇപ്പോള്‍ 19 മലയാളം ചാനലുകളാണ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ നല്‍കുന്ന ഡിടിഎച് കമ്പനിയാണ് ഇവര്‍. രാജ്യത്തെ പ്രധാന വിപണികളില്‍ ഒന്നായ കേരളത്തിലെ പ്രേക്ഷകരോടുള്ള കമ്പനിയുടെ ഉത്തരവാദിത്തം കൊണ്ടാണ് ഇപ്പോള്‍ കൂടുതല്‍ ചാനലുകള്‍ നല്‍കുന്നതെന്ന് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ വിക്രം മെഹ്‌റ പറഞ്ഞു.
മോഹന്‍ ലാലിനെ ടാറ്റ സ്‌കൈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വികത്രം മെഹ്‌റ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനുമായി കൈ കോര്‍ക്കുന്നത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും മെഹ്‌റ പറഞ്ഞു.












Click it and Unblock the Notifications