ഒപ്പവും പുലിമുരുകനും ഹിറ്റ്.. മോഹന്‍ലാല്‍ പ്രതിഫലം കൂട്ടി 4 കോടിയാക്കി! മറ്റുള്ളവര്‍ വാങ്ങുന്നതോ?

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ പ്രതിഫലം വീണ്ടും വര്‍ധിപ്പിച്ചു. നാല് കോടിയാണ് മോഹന്‍ലാലിന്റെ പുതുക്കിയ പ്രതിഫലം.

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ നല്ല കാലം വീണ്ടും തിരിച്ചുവരുന്നു. കുറച്ച് വര്‍ഷങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം ഇതാ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ ഒരേസമയം തീയറ്ററുകളില്‍ എത്തിച്ചാണ് മോഹന്‍ലാല്‍ കരുത്ത് കാട്ടുന്നത്. പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പവും വൈശാഖിന്റെ പുലിമുരുകന്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ സൂപ്പര്‍ഹിറ്റുകള്‍.

Read Also: പുലിമുരുകനോ പുളുമുരുകനോ.. മൂപ്പനും ഐവി ശശിയും വരെ തള്ളുന്നു.. മമ്മൂട്ടിക്ക് വേണ്ടിയും തള്ളുകൾ!

പുലിമുരുകനും ഒപ്പവും ഹിറ്റായതോടെ മോഹന്‍ലാല്‍ പ്രതിഫലത്തുക കൂട്ടുന്നു എന്നതാണ് മോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ദൃശ്യം സൂപ്പര്‍ഹിറ്റായതോടെയാണ് മോഹന്‍ലാല്‍ ഇതിന് മുമ്പത്തെ വര്‍ധനവ് വരുത്തിയത്. അതിന് ശേഷം 3 - 3.5 കോടി വരെയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. മോഹന്‍ലാല്‍ അത് നാല് കോടിയാക്കി. അപ്പോള്‍ എത്രയായിരിക്കും മലയാളത്തിലെ മറ്റ് താരങ്ങള്‍ വാങ്ങുന്നത്. ഒന്ന് നോക്കാം.

ഒന്നാമന്‍ - മോഹന്‍ലാല്‍

ഒന്നാമന്‍ - മോഹന്‍ലാല്‍

മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മോഹന്‍ലാലാണ്. ഒപ്പവും പുലിമുരുകനും കൂടി ഹിറ്റായതോടെ മോഹന്‍ലാല്‍ തന്റെ പ്രതിഫലം നാല് കോടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തെയാണ് പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ വെല്ലുവിളിക്കുന്നത്.

5 കോടിയും കടന്ന് മോഹന്‍ലാല്‍

5 കോടിയും കടന്ന് മോഹന്‍ലാല്‍

മലയാളത്തില്‍ മാത്രമല്ല പുറത്തായാലും ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള മലയാള നടനും മോഹന്‍ലാല്‍ തന്നെ. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിന് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയത് അഞ്ചരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു റെക്കോര്‍ഡാണ്.

100 കോടിയും 200 കോടിയും

100 കോടിയും 200 കോടിയും

ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിടുന്ന ആദ്യത്തെ മലയാള ചിത്രം എന്ന റെക്കോര്‍ഡിലേക്കാണ് പുലിമുരുകന്‍ കുതിക്കുന്നത്. കഴിഞ്ഞില്ല, പുലിമുരുകന്‍, ഒപ്പം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ മൂന്നും കൂടി ഒരേസമയം മോഹന്‍ലാലിനെ 200 കോടി ക്ലബ്ബിലേക്കും എത്തിക്കുമെന്നാണ് പ്രതീക്ഷകള്‍. വമ്പന്‍ വിജയം തന്നെ.

മമ്മൂട്ടി രണ്ടാമന്‍

മമ്മൂട്ടി രണ്ടാമന്‍

അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനോട് കട്ടയ്ക്ക് നില്‍ക്കുമെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി മോഹന്‍ലാലിന്റെ അടുത്തൊന്നും എത്തില്ല. രണ്ട് കോടി മുതല്‍ രണ്ടേക്കാല്‍ കോടി രൂപ വരെയാണത്രെ മമ്മൂട്ടിയുടെ പ്രതിഫലം. ആഷിഖ് അബുവിന്റെ ഗാങ്സ്റ്ററിന് വേണ്ടി മമ്മൂട്ടി 3 കോടി വാങ്ങി എന്നായിരുന്നു കരക്കമ്പികള്‍.

മൂന്നാമന്‍ ആരായിരിക്കും

മൂന്നാമന്‍ ആരായിരിക്കും

മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ പിന്നെ ദീലീപ് തന്നെ ജനപ്രിയന്‍. പ്രതിഫലത്തിന്റെ കാര്യത്തിലും അതേ. 1.75 കോടി മുതല്‍ 2.55 കോടി വരെയാണത്രെ ദിലീപിന്റെ പ്രതിഫലം. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കിട്ടിയത് മായാമോഹിനി എന്ന ചിത്രത്തിനാണ്. 3 കോടി രൂപ

പൃഥ്വിരാജ്

പൃഥ്വിരാജ്

യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പൃഥ്വിരാജാണ്. 1.35 കോടി രൂപ മുതല്‍ 1.65 കോടി വരെയാണ് പൃഥ്വിരാജിന്റെ ഒരു ചിത്രത്തിനുള്ള പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജ് അടുത്തിടെ പ്രതിഫലം കൂട്ടി എന്ന വാര്‍ത്തയും ഉണ്ടായിരുന്നു. എന്നാല്‍ ഇത് എത്രയാണ് എന്നത് വ്യക്തമല്ല.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍

70 ലക്ഷം രൂപയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ മുമ്പത്തെ പ്രതിഫലം. എന്നാല്‍ ഇത് കൂട്ടി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടരന്‍ ഹിറ്റുകള്‍ വന്നതോടെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്.

 നിവിന്‍ പോളി

നിവിന്‍ പോളി

50 ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്ന നിവിന്‍ പോളിക്ക് പ്രേമവും ആക്ഷന്‍ ഹിറോ ബിജുവും വേറൊരു ലെവല്‍ തന്നെ നല്‍കി. ഇനിയും കണ്‍ഫേമാകാത്ത ഒരു തമിഴ് ചിത്രത്തിന് നിവിന്‍ പോളി 6 കോടി രൂപ വാങ്ങുന്നു എന്നതാണ് കോളിവുഡില്‍ നിന്നുള്ള ഒരു റൂമര്‍, സംഗതി സത്യമായാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാളി നടന്‍ എന്ന റെക്കോര്‍ഡാണ് നിവിനെ കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

ഇടയ്ക്ക് ഒന്ന് മങ്ങിപ്പോയ താരമൂല്യം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഫഹദ് തിരിച്ചുപിടിച്ചത്. 80 ലക്ഷം രൂപ വരെയാണത്രെ ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് ചാര്‍ജ് ചെയ്യുന്നത്.

ജയറാം

ജയറാം

യുവനായകന്മാരുടെ വരവ് ഒരു പരിധിവരെ ദോഷം ചെയ്തത് ജയറാമിനാണ്. മുമ്പ് ഏറ്റവും ചെലവേറിയ താരങ്ങളില്‍ ഒരാളായ ജയറാം ഇപ്പോള്‍ 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണത്രെ വാങ്ങുന്നത്.

ജയസൂര്യ

ജയസൂര്യ

നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെയാണത്രെ ജയസൂര്യ വാങ്ങുന്നത്. തീയറ്ററില്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടുന്നവയാണ് സമീപകാല ജയസൂര്യ ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയില്‍ വന്‍ തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോ ബോബന്‍ ഒരു ചിത്രത്തിന് 90 ലക്ഷം മുതല്‍ 1 കോടി രൂപ വരെ പ്രതിഫലം പറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+