കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിമുരുകന്‍ മലയാളത്തിന്റെ കൊടുമുടിയില്‍... സിനിമ വ്യവസായത്തിലെ നാട്ടുരാജാവായി; 100 കോടി ക്ലബ്ബില്‍

മലയാള സിനിമയിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണ് പുലിമുരുകന്‍ സ്വന്തമാക്കിയിട്ടുള്ളത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമ വ്യവസായത്തിന് ഒരുകാലത്ത് സ്വപ്‌നം പോലും കാണാന്‍ സാധിക്കാതിരുന്ന നേട്ടമാണ് മോഹന്‍ലാല്‍ നായകനായ പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേ... അത് തന്നെ ; 100 കോടി ക്ലബ്ബില്‍ അംഗമായ ആദ്യത്തെ മലയാള സിനിമ എന്ന റെക്കോര്‍ഡ് പുലിമുരുകന്‍ സ്വന്തമാക്കിക്കഴിഞ്ഞു.

മലയാളത്തിന്റെ പ്രയതാരവും പുലിമുരുകനായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിക്കുകയും ചെയ്ത മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലാല്‍ ഈ സന്തോഷം ആരാധകരെ അറിയിച്ചത്.

ശരിക്കും പുലി

ശരിക്കും പുലി

പുലിമുരുകന്‍ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു മലയാളം സിനിമ 100 കോടി ക്ലബ്ബില്‍ കടന്നു.

25 കോടിയുടെ പുലിമുരുകന്‍

25 കോടിയുടെ പുലിമുരുകന്‍

25 കോടി രൂപയായിരുന്നു പുലിമുരുകന്റെ നിര്‍മാണ ചെലവ്. എന്നാല്‍ അതിന്റെ മൂന്നിരട്ടിയിലധികമാണ് ഇപ്പോള്‍ സിനിമ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ്

സൂപ്പര്‍ ഹിറ്റ്

ഏറെ കാലമായി മലയാളികള്‍ കാത്തിരുന്ന സിനിമ ആയിരുന്നു പുലിമുരുകന്‍. റിലീസ് ചെയ്ത നാള്‍ മുതല്‍ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന കുതിപ്പ്

ഞെട്ടിപ്പിക്കുന്ന കുതിപ്പ്

മലയാള സിനിമ വ്യവസായത്തില്‍ ഞെട്ടിപ്പിക്കുന്ന കുതിപ്പിനാണ് പുലിമുരുകന്‍ തുടക്കമിട്ടിരിക്കുന്നത്. ഇത് കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഉറപ്പിക്കാം. ഇപ്പോള്‍ തന്നെ അണിയറയില്‍ ചില വന്‍ സിനിമകള്‍ക്ക് തുടക്കമായിട്ടുണ്ട്.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

ലോകത്ത് മലയാളികള്‍ എവിടൈാക്കെ ഉണ്ടോ അവിയെല്ലാം പുലിമുരുകന്‍ എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍. അടുത്തിടെയാണ് ചിത്രം യുഎഇയില്‍ റിലീസ് ചെയ്തത്.

ടോമിച്ചന്‍

ടോമിച്ചന്‍

ടോമിച്ചന്‍ മുളകുപാടം ആണ് സിനിമയുടെ നിര്‍മാതാവ്. ഇത്രയും തുകമുടക്കി സിനിമ എടുക്കാന്‍ ടോമിച്ചന്‍ മുളകുപാടം കാണിച്ച ധൈര്യത്തിന് തന്നെ കൊടുക്കണം ഒരു സല്യൂട്ട്.

 പെര്‍ഫക്ഷന്‍

പെര്‍ഫക്ഷന്‍

സിനിമയുെ പെര്‍ഫക്ഷന് വേണ്ടി അങ്ങേയറ്റം വരെ പോകാന്‍ സംവിധായകന്‍ വൈശാഖും തയ്യാറായിരുന്നു. അതുകൊണ്ട് കൂടിയാണ് സിനിമയെ പ്രേക്ഷകര്‍ ഇത്രയേറെ കൈയ്യടികളോടെ സ്വീകരിച്ചത്.

 പീറ്റര്‍ ഹീന്‍

പീറ്റര്‍ ഹീന്‍

ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനായി ടോമിച്ചന്‍ മുളക്ുപാടവും വൈശാഖനും കൊണ്ടുവന്നചത് അന്താരാഷ്ട്ര പ്രസിദ്ധനാണ് പീറ്റര്‍ ഹീനിനെ ആയിരുന്നു. ഇതും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി.

 പ്രതിഭ

പ്രതിഭ

അമാനുഷികം എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളെ പോലും തികച്ചും വിശ്വസിനീയമായ രീതിയില്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ പ്രകടനവും അദ്ദേഹത്തിന്റെ ഫാന്‍ ബേസും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി.

ഫേസ്ബുക്കില്‍

ഫേസ്ബുക്കിലൂടെ ആയിരുന്നു മോഹന്‍ലാല്‍ ഈ സ്‌ന്തോഷം പങ്കുവച്ചത്. സംവിധായകന്‍ വൈശാഖിനും നിര്‍മാതാവ് ടോമിച്ചനും സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹീനിനും തിരക്കഥാകൃത്ത് ഉദകൃഷ്ണയ്ക്കും ഛായാഗ്രാകന്‍ ഷാജിയ്ക്കും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി പറഞ്ഞിട്ടുണ്ട്.

English summary
Just a month after its release, South Indian superstar Mohanlal’s Pulimurugan has reportedly become the first Malayalam film to enter the Rs100-crore club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X