മോണ്‍സ്റ്റര്‍ ഫിഷ്: നല്ല വഴി കാണിയ്ക്കുന്ന മീന്‍
ബാംഗ്ലൂര്‍: ഒരു ജോലി കിട്ടിയാല്‍ അതില്‍ തന്നെ കടിച്ചുതൂങ്ങി കിടക്കുന്ന ചിലരുണ്ട്. പത്തുവര്‍ഷം കഴിഞ്ഞാലും ജോലിയ്ക്ക് ചേര്‍ന്ന സമയത്തുള്ള ശമ്പളവുമായി ഇഴഞ്ഞുനീങ്ങുന്നവര്‍. വേറെ ജോലി കിട്ടാഞ്ഞിടൊന്നുമല്ല. ജോലിക്കിടയില്‍ കിടന്ന് ഉറങ്ങുന്നവര്‍ എന്നുവേണമെങ്കില്‍ നമുക്ക് ഇവരെ വിളിയ്ക്കാം. എത്ര വിളിച്ചാലും വിളി കേള്‍ക്കാത്തവര്‍. എന്നാല്‍ ഒടുവില്‍ ഇവര്‍ വിളി കേട്ടു? അതും ഒരു മീനിന്റെ.
ജോലിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാനും കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് ഉയരാനും ആവശ്യമായ ഉപദേശങ്ങളും മീന്‍ നല്‍കി. ഇതോടെ ഉറങ്ങികിടക്കുന്നവര്‍ സടകുടഞ്ഞെഴുന്നേറ്റു.

ജീവനക്കാരെ വിളിച്ചുണര്‍ത്തുന്ന ഈ മീന്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലായി കൊണ്ടിരിക്കുകയാണ്. ഇനിയും ഈ മീനിന്റെ വിളി ലഭിക്കാത്ത ആയിരങ്ങളുണ്ട്. അവര്‍ക്കായി മീന്‍ നീന്തി കൊണ്ടിരിക്കുകയാണ്.
കഥ വായിച്ച് ആകെ കണ്‍ഫ്യൂഷനായോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.












Click it and Unblock the Notifications