കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ജിഡിപി നിരക്ക് പകുതിയാകുമെന്ന് മൂഡീസ്: 2.5 ശതമാനത്തിലെത്തുമെന്ന് പ്രവചനം!

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ വളർത്താനിരിക്ക് ഇടിയുമെന്ന് ആഗോള റേറ്റിംഗ് ഏജൻസി മൂഡീസ്. ഇന്ത്യയുടെ ജിഡിപി നിരക്ക് 5.3 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുറയുമെന്നാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക മാന്ദ്യത്തിന് പുറമേ കൊറോണ വ്യാപനം തടയുന്നതിവായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്നാണ് ഗ്ലോബൽ മാക്രോ ഔട്ട് ലുക്ക് 2020-21 വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പഴയരീതിയിലേക്ക് തിരിച്ചെത്തുന്നത് വൈകിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കളക്ടര്‍ ബംഗളൂരുവിലെന്ന് സൂചന, കാണ്‍പൂര്‍ വാദം പൊളിഞ്ഞു!!നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കളക്ടര്‍ ബംഗളൂരുവിലെന്ന് സൂചന, കാണ്‍പൂര്‍ വാദം പൊളിഞ്ഞു!!

ഫെബ്രുവരിയാണ് മൂഡീസ് ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.3 ശതമാനമായി കണക്കാക്കിയത്. ഇന്നത്തെ നിവയിൽ ഇന്ത്യയിൽ വൈറസ് വ്യാപനം തുടർന്നാൽ വളർച്ചാ നിരക്ക് അഞ്ച് ശതമാനം തന്നെ താഴുമെന്നാണ് മൂഡീസ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുമ്പായി എസ്&പി ഗ്ലോബൽ റേറ്റിംഗ് ഇന്ത്യയുടെ 2020ലെ വളർച്ചാനിരക്ക് 5.2 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്പ്മെന്റ് ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.1 ശതമാനമായി കുറച്ചിരുന്നു. എന്നാൽ ലോക്ക് ഡൌണിന്റെ സ്വഭാവത്തിനനുസരിച്ച് ഇതിന്റെ തോത് വർധിക്കുമെന്നാണ് പ്രവചനം. 2021ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് മൂഡീസ് പ്രവചിച്ചത്.

moodys-158193

കോറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ വെള്ളിയാഴ്ച റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചിരുന്നു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. റിപ്പോ നിരക്ക് 5.15 ശമാനത്തിൽ നിന്ന് 4.4 ശതമാനമയും റിപ്പോ നിരക്കിൽ 0. റിവേഴ്സ് റിപ്പോ 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായും കുറച്ചിട്ടുണ്ട്. ഭവന, വാഹന വായ്പാ നിരക്കുകൾ കുറയുമെന്ന് പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് നാണ്യപ്പെരുപ്പം സുരക്ഷിതമായ അവസ്ഥയിലാണെന്നും വ്യക്തമാക്കിയിരുന്നു.

ലോകം കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീണേക്കാം; ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ലോകം കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീണേക്കാം; ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍

 എല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയും എല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയും

 'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ് 'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ്

English summary
Moody's slashes India GDP growth in 2020 to 2.5%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X