കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: ഐസിഐസിഐ, ധനലക്ഷ്മി,ആക്സിസ് അടക്കം ഒന്പത് ബാങ്കുകള്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

ദില്ലി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒന്‍പത് പ്രമുഖ ബാങ്കുകള്‍ കൂടി നിരീക്ഷണത്തില്‍. ബാങ്ക് ഓഫ് ബറോഡിയില്‍ കള്ളപ്പണം വെളുപ്പിയ്ക്കലുമായി ബന്ധപ്പെട്ട് നടന്ന വന്‍ ഇടപാടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഒന്‍പത് ബാങ്കുകള്‍ കൂടി നിരീക്ഷണത്തിലാകുന്നത്.

ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയിരുന്നതിലെ മുഖ്യ കണ്ണിയായ മനീഷ് ജെയിന്‍ വ്യാഴാഴ്ച അറസ്റ്റിലായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. 2006 മുതല്‍ 2014 വരെ എട്ട് വര്‍ഷത്തോളം ജെയിനും സംഘവും നടത്തിയ പണത്തിന്റെ ഇടപാടാണ് പുറത്ത് വരുന്നത്.

Money

557 കോടിയുടെ കള്ളപ്പണമാണ് വിവിധ ബാങ്കുകളിലൂടെ കൈമാറിയത്. ഗാസിയാബാദിലെ രാജ്പൂരിലുള്ള ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ 66 അക്കൗണ്ടുകളാണ് ജെയിന് ഉള്ളത്. വിദേശ പണം ഉള്‍പ്പടെ 505 കോടിയുടെ പണമിടപാടാണ് ബാങ്ക് വഴി ജെയിന്‍ നടത്തിയത്. 2006-2010 കാലഘട്ടത്തിലായിരുന്നു ഇത്.

ഓറിയന്റല്‍ ബാങ്കിന് പിറമെ ആക്‌സിസ് ബാങ്ക്, ഡിസിബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഎന്‍ജി വൈശ്യ ബാങ്ക്, കൊഡാക് മഹീനിദ്ര ബാങ്ക് , യെസ് ബാങ്ക് എന്നിവയും നിരീക്ഷണത്തിലാണ്.

ഹോങ്കോങില്‍ രണ്ട് ബിസിനസ് സ്ഥാപനങ്ങളാണ് ജെയിനിനുള്ളത്. തന്‍വി എന്റര്‍പ്രൈസസും പസഫിക് എകിമും. ഹോങ്കോങിലെ എ്ച്ച്എസ്ബിസി ബാങ്കിലേയ്ക്കാണ് ഇയാള്‍ നിക്ഷേപങ്ങള്‍ മാറ്റിയിരുന്നത്. ബാങ്ക് ഓഫ് ബറോഡയിലൂടെയും എച്ച്ഡിഎഫ്‌സി ബാങ്കിലൂടെയും ആറായിരം കോടിയുടെ കള്ളപ്പണ ഇടപാട് നടച്ചിയ സഞ്ജയ് അഗര്‍വാള്‍ പിടിയിലായതിന് പിന്നാലെയാണ് ജെയിന്‍ അറസ്റ്റിലാകുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുന്നുണ്ട്.

English summary
9 more banks under scanner over money laundering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X