1000 ത്തോളം പേരെ പിരിച്ചുവിട്ട് പേടിഎം; 'പണി' കൊടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്?
ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ജീവനക്കാരുടെ ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനുമുള്ള സുപ്രധാന നീക്കമെന്നോണം പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. പേടിഎമ്മിലെ വിവിധ വകുപ്പുകളിലായി ആയിരത്തിലധികം ജീവനക്കാരെ ഈ ദിവസങ്ങളില്‍ പിരിച്ചുവിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നടപ്പിലാക്കിയ ഈ സംരംഭം, പേയ്മെന്റുകള്‍, വായ്പകള്‍, ഓപ്പറേഷന്‍സ്, സെയില്‍സ് തുടങ്ങിയ ഡിവിഷനുകളെ ബാധിച്ചു. ഇത് പേടിഎമ്മിന്റെ മൊത്തം തൊഴിലാളികളുടെ ഏകദേശം 10 ശതമാനം വരും. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലയിലെ പല കമ്പനികളും ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 28,000-ത്തില്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു.

ഈ കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2022 ല്‍ 20000 ലേറെ തൊഴിലാളികളെയും 2021 ല്‍ 40480 തൊഴിലാളികളെയും പുതുതലമുറ കമ്പനികള്‍ പിരിച്ചുവിട്ടിരുന്നു. ഫണ്ടിംഗ് കുറഞ്ഞതോടെ പേടിഎം പോലുള്ള പുതുതലമുറ കമ്പനികള്‍ സമ്മര്‍ദം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയിലെ വന്‍കിട കമ്പനിയായ പേടിഎമ്മും ഈ പ്രവണത പിന്തുടരുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പേടിഎമ്മിന്റെ വായ്പാ മേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരില്‍ കൂടുതലും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം പേടിഎം പോലുള്ള കമ്പനികളിലെ തൊഴിലാളികളെ ബാധിക്കുന്നു എന്നാണ് നിഗമനം. അതേസമയം പേടിഎം വക്താവ് റിപ്പോര്‍ട്ട് ചെയ്ത തൊഴില്‍ വെട്ടിക്കുറവുകളുടെ എണ്ണത്തോട് വിയോജിച്ചു. എന്നാല്‍ കമ്പനി ഈ മാറ്റങ്ങള്‍ വരുത്തുകയാണെന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ ചെലവ് 10-15 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വരും വര്‍ഷത്തില്‍ ഏകദേശം 15000 ജീവനക്കാരെ നിയമിച്ച് കൊണ്ട് ബിസിനസ് ശക്തിപ്പെടുത്താന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ആഗോള ഐ ടി ഭീമനായ ഗൂഗിളിന്റെ പരസ്യ വിഭാഗത്തിലെ 30000 ത്തോളം ജീവനക്കാര്‍ തൊഴില്‍ നഷ്ടമാകുമോയെന്ന ഭീതിയിലാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരസ്യമേഖലയില്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇതാണ് തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുന്നത്. പുതിയ ടൂള്‍ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ചുള്ള പരസ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍ദേശിക്കും. 2023 ല്‍ ഇതുവരെ 12000ത്തോളം ജീവനക്കാരെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗൂഗിള്‍ പിരിച്ചുവിട്ടത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications