കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഡും വേണ്ട, ഫോണും വേണ്ട,പെയ്മെന്റിന് പുതിയ സംവിധാനമൊരുക്കി മോദി,ഞെട്ടാൻ ഒരുങ്ങിക്കോളൂ...

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ ക്യാഷ് ലെസ്സാക്കാന്‍ വിപുലമായ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ആധാറുമായി ഘടിപ്പിച്ചിട്ടുള്ള പണമിടപാട് സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കുന്നത്.

അടുത്ത ആഴ്ചയോടെ രാജ്യത്തെ വ്യാപാരികള്‍ക്ക് വേണ്ടി ആധാറില്‍ അധിഷ്ഠിതമായ പണമിടപാട് സംവിധാനങ്ങളോ ആധാര്‍ പുറത്തിറക്കുമെന്നാണ് യുഐഡിഎഐ സിഇഒയുടെ വെളിപ്പെടുത്തല്‍. നേരത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പും ആരംഭിച്ചിരുന്നു. കാര്‍ഡുകളുടെ സഹായമില്ലാതെ പണമിടപാടുകള്‍ നടത്താനാവുന്ന ആപ്പിന് മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.

വീണ്ടും ആപ്പ്

വീണ്ടും ആപ്പ്

ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാപാരികളുമായി പണമിടപാട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരിക്കും പണമിടപാട് നടക്കുക.

മൈക്രോ എടിഎമ്മും

മൈക്രോ എടിഎമ്മും

ഗ്രാമ പ്രദേശങ്ങളില്‍ പണം വിതരണം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ബിസിനസ് കറസ്‌പോണ്ടന്റുകള്‍ മൈക്രോ എടിഎമ്മുകള്‍ ഉപയോഗിച്ച് ബാങ്കുകളിലെ ആധാര്‍ എനാബ്ള്‍ഡ് പേയ്‌മെന്റ് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്.

 കാര്‍ഡും വേണ്ട ഫോണും

കാര്‍ഡും വേണ്ട ഫോണും

ഉപയോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഇതിന്റെ മേന്മ. എന്നാല്‍ ആധാര്‍ എനാബ്ള്‍ഡ് പേയ്‌മെന്റ് സംവിധാനത്തിലുള്ള ഇടപാടുകള്‍ ഭീം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആപ്പിലേയ്ക്ക് മാറിയിട്ടുണ്ട്.

 ഡിജിറ്റല്‍ പേയ്‌മെന്റ്

ഡിജിറ്റല്‍ പേയ്‌മെന്റ്

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ഇ- പേയ്‌മെന്റിന്റെ എണ്ണം 671 മില്യണില്‍ നിന്ന് ഡിസംബറില്‍ 957 മില്യണായി വര്‍ധിച്ചതായി റിസര്‍വ്വ് ബാങ്ക് കണ്ടെത്തിയിരുന്നു.

എടിഎമ്മുകള്‍ അപ്രസക്തം

എടിഎമ്മുകള്‍ അപ്രസക്തം

2020ഓടെ രാജ്യത്തെ സാമ്പത്തിക രംഗത്ത് വരുന്ന സാങ്കേതിക മാറ്റങ്ങളെ തുടര്‍ന്ന് എടിഎം കാര്‍ഡുകളും പിഒഎസ് മെഷീനുകളും ഇല്ലാതാവുമെന്നായിരുന്ന് നേരത്തെ പ്രവാസി ഭാരതീയ സമ്മേളന്‍ ദിവസില്‍ വച്ച് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു.

ഭീം കുറിയ്ക്കുന്നത് മാറ്റം

ഭീം കുറിയ്ക്കുന്നത് മാറ്റം

സ്മാര്‍ട്ട് ഫോണ്‍ വഴി യുപിഐ സംവിധാനത്തിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

English summary
Ajay Bhushan Pandey, CEO of the Unique Identification Authority of India (UIDAI), says it will be rolling out Aadhaar-enabled payment system, or Aadhaar Pay, for merchants in the next few weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X