വീട്ടമ്മയായിരുന്ന അമ്മായിയമ്മയെ പിടിച്ച് സിഇഒ ആക്കി ധോണി; ഇന്ന് കമ്പനിയുടെ ആസ്തി എത്രയെന്നോ..!?
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും എന്ന കിംവദന്തികള്‍ കഴിഞ്ഞ കുറച്ച് നാളായി സജീവമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച ധോണി കഴിഞ്ഞ ഐപിഎല്ലിലും സിഎസ്‌കെയുടെ ഭാഗമായിരുന്നു. ഇത് താരത്തിന്റെ കളിക്കാരന്‍ എന്ന നിലയില്‍ അവസാനത്ത ഐപിഎല്‍ ആകും എന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച യാതൊരു പ്രതികരണവും താരം നടത്തിയിട്ടില്ല. അതേസമയം മറുവശത്ത് തന്റെ കോടികളുടെ വിജയകരമായ ബിസിനസ് സാമ്രാജ്യം നടത്തിക്കൊണ്ട് പോകുകയാണ് ധോണി. പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടൈമെന്റ് ലിമിറ്റഡ് ഇതിനോടകം തന്നെ ബിസിനസ് ലോകത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. കോടികളുടെ അടിത്തറയാണ് ഈ കമ്പനിക്കുള്ളത്.

ധോണിയുടെ ഉടമസ്ഥതയിലാണ് സംരംഭമെങ്കിലും ധോണി എന്റര്‍ടൈമെന്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് രണ്ട് സ്ത്രീകളാണ്. ഒരാള്‍ ധോണിയുടെ ഭാര്യ സാക്ഷിയും മറ്റൊരാള്‍ സാക്ഷിയുടെ അമ്മ ഷീല സിംഗുമാണ്. ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഷീല സിംഗ് തന്നെയാണ് കമ്പനിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.
2020 മുതല്‍, സാക്ഷിയും ഷീലയും ചേര്‍ന്ന് ധോണി എന്റര്‍ടെയ്ന്‍മെന്റിനെ ഉയരങ്ങളിലേക്കാണ് നയിച്ചത്. സിഇഒ എന്ന നിലയില്‍ ഷീല സിംഗ് ആദ്യമായാണ് ഒരു കമ്പനിയുടെ ഭാഗമാകുന്നത്. എന്നാല്‍ വെറും നാല് വര്‍ഷം കൊണ്ട് തന്നെ അവരുടെ നേതൃത്വത്തില്‍ പ്രൊഡക്ഷന്‍ ഹൗസ് അഭിവൃദ്ധി പ്രാപിച്ചു. കമ്പനി പുതിയ ഉയരങ്ങളിലെത്തി, മള്‍ട്ടി മില്യണ്‍ ഡോളര്‍ അടിത്തറ സ്ഥാപിക്കുകയും വിവിധ പ്രോജക്ടുകള്‍ വിജയകരമായി പുറത്തിറക്കുകയും ചെയ്തു.
ഷീലയുടെ ഭര്‍ത്താവ് ആര്‍കെ സിംഗിന് ധോണി കുടുംബവുമായി നേരത്തെ തന്നെ ബന്ധമുണ്ട്. കനോയ് ഗ്രൂപ്പിന്റെ ബിനാഗുരി ടീ കമ്പനിയില്‍ തന്റെ കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ എംഎസ് ധോണിയുടെ പിതാവ് പാന്‍ സിംഗ് ധോണിയ്ക്കൊപ്പം അദ്ദേഹം ജോലി ചെയ്തിരുന്നു. ഈ സമയം, ഷീല ഒരു വീട്ടമ്മയായിരുന്നു. കുടുംബം നിയന്ത്രിക്കുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്യുകയായിരുന്നു ഷീല അന്ന് ചെയ്തിരുന്നത്.
ഷീലയും സാക്ഷിയും ധോണി എന്റര്‍ടൈന്‍മെന്റ് ഏറ്റെടുത്തതിന് ശേഷമുള്ള നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ആസ്തി 800 കോടി രൂപയായി ഉയര്‍ന്നു. നിലവില്‍ പ്രൊഡക്ഷന്‍ ഹൗസിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് സാക്ഷി ധോണി. എംഎസ് ധോണി സ്ഥാപിച്ച നിരവധി ബിസിനസ് സംരംഭങ്ങളില്‍ ഒന്ന് മാത്രമാണ് ധോണി എന്റര്‍ടൈന്‍മെന്റ്.












Click it and Unblock the Notifications