കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുക്കര്‍ബര്‍ഗിന്റെ ചെലവില്‍ അംബാനിയുടെ വിജയം; സമ്പത്തില്‍ ജാക്ക് മായെ തോല്‍പിച്ച് ഒന്നാം സ്ഥാനം

Google Oneindia Malayalam News

മുംബൈ: വര്‍ഷങ്ങളായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. അക്കാര്യത്തില്‍ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ തോല്‍പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുെന്ന് തോന്നുന്നില്ല.

പക്ഷേ, വിപണിയിലെ തിരിച്ചടികള്‍ അംബാനിയേയും കടപുഴക്കി താഴെ വീഴ്ത്തിയിരുന്നു. അങ്ങനെ വര്‍ഷങ്ങളായി സ്വന്തമാക്കി വച്ചിരുന്നു ഏഷ്യയിലെ സര്‍വ്വസമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ ആ സ്ഥാനത്ത് എത്തുകയും ചെയ്തു.

എന്നാലിപ്പോള്‍ മുകേഷ് അംബാനി തന്റെ സമ്പന്ന പദവി തിരികെ പിടിച്ചിരിക്കുകയാണ്. അതും ഫേസ്ബുക്കിന്റെ കനിവില്‍.

ഏഷ്യയിലെ സമ്പന്നന്‍

ഏഷ്യയിലെ സമ്പന്നന്‍

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇത്തവണ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനി തന്നെ. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ആണിത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി അടുത്തിടെ മുകേഷ് അംബാനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

ജാക്ക് മായെ പിന്തള്ളി

ജാക്ക് മായെ പിന്തള്ളി

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ്ങിന്റെ ജാക്ക് മാ ആയിരുന്നു കഴിഞ്ഞ തവണ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയത്. എന്നാല്‍ ഇത്തവണ ജാക്ക് മായെ മുകേഷ് പിന്തള്ളിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഡാക്ക് മായുടെ കമ്പനിയ്ക്ക് 100 കോടി ഡോളര്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

 ഫേസ്ബുക്കിന് സ്തുതി

ഫേസ്ബുക്കിന് സ്തുതി

അംബാനിയുടെ ആസ്തിമൂല്യം കഴിഞ്ഞ ബുധാഴ്ച ഒറ്റയടിക്ക് 470 കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. ഇതോടെ മൊത്തം ആസ്തി 4,920 കോടി ഡോളര്‍ ആയി ഉയര്‍ന്നു. കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടുപോയിരുന്ന മുകേഷ് അംബാനിയെ സഹായിച്ചത് ഫേസ്ബുക്കുമായുള്ള ഇടപാടാണ്.

ഫേസ്ബുക്കിന്റെ നിക്ഷേപം

ഫേസ്ബുക്കിന്റെ നിക്ഷേപം

ഫേസ്ബുക്ക്, റിലയന്‍സ് ജിയോയില്‍ നടത്തിയ നിക്ഷേപം ആണ് മുകേഷ് അംബാനിയ്ക്ക് രക്ഷയായത്. 570 കോടി ഡോളര്‍ ആണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. ജിയോയുടെ 9.99 ശതമാനം ഓഹരികളും ഫേസ്ബുക്ക് സ്വന്തമാക്കുകയാണ്. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യവും ഉയര്‍ത്തി.

മുകേഷിന്റെ തകര്‍ച്ച

മുകേഷിന്റെ തകര്‍ച്ച

2020 മുകേഷ് അംബാനിയ്ക്ക് അത്ര നല്ല വര്‍ഷം അല്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ തന്നെ റിലയന്‍സിന്റെ നട്ടെല്ലൊടിച്ച് തുടങ്ങിയിരുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ റിലയന്‍സ് നേരിട്ടത് ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ വീഴ്ച ആയിരുന്നു.

ജാക്ക് മായുടെ മുന്നേറ്റം

ജാക്ക് മായുടെ മുന്നേറ്റം

മാര്‍ച്ച് രണ്ടാം വാരത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം മുകേഷ് അംബാനിയ്ക്ക് നഷ്ടപ്പെട്ടത്. ഓഹരി വിപണിയിലെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ തന്നെയായിരുന്നു ഇതിന് കാരണം. അങ്ങനെയാണ് ജാക്ക് മായുടെ പിറകില്‍ ആയത്. എന്നാല്‍ ഇപ്പോള്‍ ആലിബാബ ഗ്രൂപ്പും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ആഗോള പട്ടികയിലും

ആഗോള പട്ടികയിലും

റിലയന്‍സിന്റെ തകര്‍ച്ച് ഏപ്രില്‍ മാസത്തിലും തുടരുകയായിരുന്നു. അങ്ങനെയാണ് ഏപ്രില്‍ ആദ്യവാരത്തില്‍ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായത്. എട്ടാം സ്ഥാനത്തുണ്ടായിരുന്ന അംബാനി ഒറ്റയടിക്ക് 17-ാം സ്ഥാനത്തെത്തി. ഫേസ്ബുക്കുമായുള്ള പുതിയ ഇടപാട് ഈ പട്ടികയിലും മുകേഷ് അംബാനിയുടെ സ്ഥാനം മെച്ചപ്പെടുത്തിയേക്കും

English summary
Mukesh Ambani overtakes Jack Ma as Asia's richest, with Facebook deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X