കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിലും വീഴാത്ത അംബാനി; വാരൻ ബഫറ്റിനെ വെട്ടി ലോകസമ്പന്ന പട്ടികയിൽ മുന്നേറ്റം; ഒരേയൊരു ഏഷ്യക്കാരൻ

Google Oneindia Malayalam News

മുംബൈ: 2020 ലോകത്തുള്ള ഒട്ടുമിക്ക ആളുകളെ പോലെ മുകേഷ് അംബാനിയ്ക്കും കഷ്ടകാലം നിറഞ്ഞതാകും എന്നൊരു ചര്‍ച്ച ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. അനിയന്‍ അനില്‍ അംബാനിയുടെ കടങ്ങളും ഇതിനിടെ ചര്‍ച്ചയ്ക്ക് വന്നു.

എന്നാല്‍ 2020 മാര്‍ച്ചില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ഓഹരി വിപണിയില്‍ നേരിടേണ്ടി വന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളായിരുന്നു. ഇതോടെ മുകേഷ് അംബാനിയുടെ കഷ്ടകാലം തുടങ്ങി എന്നമട്ടിലായി പലരുടേയും ചര്‍ച്ച.

എന്നാല്‍ അതുകൊണ്ടൊന്നും മുകേഷ് അംബാനി തളര്‍ന്നിട്ടില്ല. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ ഇത്തവണയും ഉണ്ട് മുകേഷ്... അതും ചില പ്രമുഖരെ വെട്ടിക്കൊണ്ട് തന്നെ.

ബ്ലൂംബെര്‍ഗ് പട്ടിക

ബ്ലൂംബെര്‍ഗ് പട്ടിക

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടിക പ്രസിദ്ധീകരിച്ചു. ആമസോണ്‍ ഉടമയായ ജെഫ് ബെസോസ് ആണ് ഇത്തവണ പട്ടികയിലെ ഒന്നാമന്‍. 188.5 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ വര്‍ദ്ധന 73.6 ബില്യണ്‍ ഡോളറിന്റെയാണ്. രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 116 ബില്യണ്‍ ഡോളര്‍ ആണ്.

മുകേഷ് അംബാനി

മുകേഷ് അംബാനി

ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും ഏഷ്യയില്‍ നിന്നും ഒരൊറ്റ ആളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. അത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി മാത്രമാണ്. 70.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഒരു വര്‍ഷം കൊണ്ട് 11.6 ബില്യണിന്റെ വര്‍ദ്ധന.

വാരന്‍ ബഫറ്റിനെ വെട്ടി

വാരന്‍ ബഫറ്റിനെ വെട്ടി

ലോകസമ്പന്നന്‍ വാരന്‍ ബഫറ്റിനെ വെട്ടിയാണ് ഇത്തവണ മുകേഷ് അംബാനി പട്ടികയില്‍ ഇടം നേടിയത്. ജൂലായ് 10 വരെയുള്ള കണക്കില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്തും വാരന്‍ ബഫറ്റ് ഒമ്പതാം സ്ഥാനത്തും ആയിരുന്നു. എന്നാല്‍ ജൂലായ് 11 എത്തിയപ്പോള്‍ രണ്ട് പേരുടേയും സ്ഥാനങ്ങള്‍ ഓരോ പോയന്റ് താഴേക്ക് പോയിരിക്കുകയാണ്.

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam
മുകേഷ് അംബാനിയുടെ തിരിച്ചുവരവ്

മുകേഷ് അംബാനിയുടെ തിരിച്ചുവരവ്

മാര്‍ച്ചില്‍ വന്‍ പ്രതിസന്ധി നേരിട്ട റിലയന്‍സ് പിന്നീട് വമ്പന്‍ തിരിച്ചുവരാണ് നടത്തിയത്. ഇപ്പോള്‍ ഓഹരിമൂല്യം ഇരട്ടിയോളം എത്തുകയും ചെയ്തു. ഇത് മാത്രമല്ല റിലയന്‍സിനെ സഹായിച്ചത്. ഫേസ്ബുക്കിന്റേയും സില്‍വര്‍ ലേക്കിന്റെ നിക്ഷേപം ആണ് മുകേഷ് അംബാനിയുടെ പ്രതിസന്ധികള്‍ ഇല്ലാതാക്കിയത്. 15 ബില്യണില്‍ അധികം ആയിരുന്നു ഈ നിക്ഷേപങ്ങളിലൂടെ റിലയന്‍സിലേക്ക് എത്തിയത്.

എലോണ്‍ മസ്‌കിന്റെ തിരിച്ചുവരവ്

എലോണ്‍ മസ്‌കിന്റെ തിരിച്ചുവരവ്

ജൂലായ് 9 വരെയുളള കണക്കില്‍ എലോണ്‍ മസ്‌ക് ആദ്യ പത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ ജൂലായ് 11 ല്‍ എത്തിയപ്പോള്‍ മസ്‌ക് എത്തിയത് പട്ടികയിലെ ഏഴാം സ്ഥാനത്താണ്. അങ്ങനെയാണ് മുകേഷ് അംബാനിയുടെ സ്ഥാനം ഒരു പോയന്റ് കുറഞ്ഞത്. ഒരുവര്‍ഷം കൊണ്ട് എലോണ്‍ മസ്‌ക് ഉണ്ടാക്കിയ നേട്ടം 43 ബില്യണിന്റേതാണ്.

English summary
Mukesh Ambani overtakes Warren Buffet in Bloomberg's Billionaires Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X