കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുദിവസം! മുകേഷ് അംബാനി സമ്പത്തിന്റെ കൊടുമുടിയിൽ... എല്ലാം അരാംകോ എഫക്ട്; ഒറ്റയടിക്ക് 29,000 കോടി

Google Oneindia Malayalam News

മുംബൈ: സൗദി അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചത് ഓഹരിവിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ചും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ആയിരുന്നു ഓഹരി വില്‍പന സംബന്ധിച്ച പ്രഖ്യാപനം വന്നത്.

<strong>കശ്മീരിലേക്ക് റിലയൻസ്, രണ്ടിടത്തും നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി, മോദി പറഞ്ഞതനുസരിച്ച്</strong>കശ്മീരിലേക്ക് റിലയൻസ്, രണ്ടിടത്തും നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി, മോദി പറഞ്ഞതനുസരിച്ച്

അതിന് ശേഷം വെറും രണ്ട് ദിവസം കൊണ്ട് മുകേഷ് അംബാനിയ്ക്കുണ്ടായത് ഏതാണ്ട് 29,000 കോടി രൂപയുടെ സാമ്പത്തിക ഉയര്‍ച്ചയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

അരാംകോയുമായുള്ള ഇടപാട് മാത്രമല്ല ഇതിന് കാരണം. ജിയോ ഫൈബര്‍ അടുത്ത മാസം ലോഞ്ച് ചെയ്യും എന്നും വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കൂടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചത്.

 ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

രാജ്യത്തെ ഏറ്റവും ധനികനായ ആളാണ് മുകേഷ് അംബാനി. ഓരോ വര്‍ഷവും മുകേഷ് അംബാനിയുടെ ആസ്തി വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് ദിവസം കൊണ്ട് 29,000 കോടി രൂപയുടെ ആസ്തി വര്‍ദ്ധന എന്നത് സംഭവിച്ചിരിക്കുന്നത്.

അരാംകോയുടെ വരവ്

അരാംകോയുടെ വരവ്

സൗദി അരാംകോ, റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ മുമ്പേ തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആയിരുന്നു മുകേഷ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ 20 ശതമാനം ഓഹരികളാണ് അരാംകോ വാങ്ങുന്നത്. ഇത് തന്നെയാണ് റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ വലിയ വര്‍ദ്ധനയുണ്ടാക്കിയതും.

ജിയോ ഫൈബര്‍

ജിയോ ഫൈബര്‍

ജിയോയുടെ ബ്രോഡ് ബാന്‍ഡ് പദ്ധതിയായ ജിയോ ഫൈബര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെ ലോഞ്ചിങ് തിയ്യതി കൂടി വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതും ഓഹരിമൂല്യം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

11 ശതമാനം വര്‍ദ്ധന

11 ശതമാനം വര്‍ദ്ധന

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം രണ്ട് ദിവസം കൊണ്ട് 11 ശതമാനം ആണ് വര്‍ദ്ധിച്ചത്. ബുധാഴ്ച ഒരു ഓഹരിയുടെ വില 1,162 രൂപയായിരുന്നു. വെള്ളിയാഴ്ച ആയപ്പോള്‍ ഇത് 1,288.30 രൂപയായി ഉയര്‍ന്നു. ഇതോടെ മുകേഷ് അംബാനിയുടെ ആസ്തിമൂല്യം 4 ബില്യണ്‍ ഡോളര്‍ (28,684 കോടി രൂപ) കൂടി ഉയര്‍ന്നിരിക്കുകയാണ്.

പതിമൂന്നാമന്‍

പതിമൂന്നാമന്‍

ബ്ലൂംബെര്‍ഗിന്റെ ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം മുകേഷ് അംബാനി ലോകത്തിലെ 13-ാമത്തെ ഏറ്റവും വലിയ ധനികനാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയാണ്. 49.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി എന്നാണ് കണക്കുകള്‍.

English summary
Mukesh Ambani's wealth increased around 29,000 crores in two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X