കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയുടെ മുക്കാല്‍ മണിക്കൂര്‍ പ്രസംഗം... എയര്‍ടെല്ലിനും ഐഡിയക്കും നഷ്ടം 13,000 കോടി രൂപ!!!

Google Oneindia Malayalam News

മുംബൈ: റിലയന്‍സിന്റെ ജിയോ 4 ജി സേവനം എല്ലാവരിലേക്കും എത്താന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഇപ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കാന്‍ എയര്‍ടെല്ലും ഐഡിയയും വോഡഫോണും എല്ലാം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജിയോ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ എയര്‍ടെല്ലിനും ഐഡിയക്കും സംഭവിച്ച നഷ്ടം കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

Read More: തരംഗം സൃഷ്ടിക്കാന്‍ 'ജിയോ' സെപ്തംബര്‍ അഞ്ചിന് കേരളത്തിലും എത്തുന്നു...Read More: തരംഗം സൃഷ്ടിക്കാന്‍ 'ജിയോ' സെപ്തംബര്‍ അഞ്ചിന് കേരളത്തിലും എത്തുന്നു...

റിയോ ലോഞ്ചിങ്ങിനെ കുറിച്ച് മുകേഷ് അംബാനി നടത്തിയ ആ 45 മിനിട്ട് പ്രസംഗത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചത്. 13,500 കോടിരൂപയാണ് അംബാനിയുടെ ആ പ്രസംഗത്തിനിടെ ഐഡിയയ്ക്കും എയര്‍ടെല്ലിനും നഷ്ടം വന്നത്.

Reliance Jio

എങ്ങനെയെന്നല്ലേ... ഒരു ജിബിയ്ക്ക് 50 രൂപ നിരക്കില്‍ ഡാറ്റ നല്‍കും എന്ന് മുകേഷ് അംബാനി പ്രസംഗിച്ചപ്പോള്‍ ഓഹരി വിപണിയില്‍ ഭാരതി എയര്‍ടെല്ലിന്റേയും ഐഡിയയുടേയും വിലനിലവാരം കുത്തനെ ഇടിഞ്ഞു. എന്തിന്, അനില്‍ അംബാനിയുടെ റിയന്‍സ് കമ്മ്യൂണിക്കേഷന്‍സും വന്‍തിരിച്ചടിയാണ് നേരിട്ടത്. ഡാറ്റയുടെ കാര്യം മാത്രമല്ല, ആക്ടീവ് യൂസര്‍മാര്‍ക്ക് സൗജന്യം വോയ്‌സ് കോള്‍ കൂടി നല്‍കും എന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഭാരതി എയര്‍ടെല്ലിന് 8.99 ശതമാനം ഇടിവാണ് ഉണ്ടായത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എയര്‍ടെല്ലിന്റെ ഓഹരിവില 302 രൂപവരെയായി കുറഞ്ഞു. ഐഡിയ നേരിട്ടത് 9.09 ശതമാനത്തിന്റെ ഇടിവാണ്. 52 ആഴ്ചകള്‍ക്കുള്ളില്‍ ആദ്യമായി വില 85 രൂപയായി കുറഞ്ഞു.

മുകേഷ് അംബാനിയുടെ ആ 45 മിനിട്ട് പ്രസംഗംകൊണ്ട് എയര്‍ടെല്ലിന് മാത്രം സംഭവിച്ചത് 12,000 കോടിരൂപയുടെ നഷ്ടമാണ്. ഐഡിയയ്ക്ക് 2,800 കോടി രൂപയും.

English summary
Shares of telecom incumbents such as Bharti Airtel, Idea Cellulaand Reliance Communications nosedived up to 9 per cent on Thursday, as challenger Reliance Jio priced data tariff for its services at as low as Rs 50/GB, kicking off a tariff war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X