Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ മകള്‍ക്ക് അമേരിക്കന്‍ ജോലി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ ആരാണ്... റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനിയല്ലേ...? ഇദ്ദേഹത്തിന് കീഴിലാണെങ്കില്‍ നൂറ് കണക്കിന് സ്ഥാപനങ്ങളും ഉണ്ട്. പക്ഷേ മുകേഷ് അംബാനിയുടെ സ്വന്തം മകള്‍ ജോലിക്ക് തിരഞ്ഞെടുത്തത് ഒരു അമേരിക്കന്‍ കമ്പനിയാണ്.

അതെ, മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി അമേരിക്കന്‍ കമ്പനിയായ മക്കെന്‍സിയില്‍ ജോലിക്ക് ചേര്‍ന്നു.അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ് കമ്പനിയാണ് മക്കെന്‍സി.

Isha Ambani

അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് ഇഷയുടെ ജോലി പ്രവേശനം. ഇത്രയേറെ സ്ഥാപനങ്ങള്‍ സ്വന്തമായുള്ള, ശതകോടീശ്വരനായ അംബാനിയുടെ മകള്‍ എന്തിനാണ് മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നത് എന്ന സംശയം ആര്‍ക്കായാലും ഉണ്ടാകും.

അധിക കാലമൊന്നും ഇഷ മക്കെന്‍സിയില്‍ ജോലി ചെയ്യാന്‍ പോകുന്നില്ല എന്നാണ് വിവരം. അത്യാവശ്യം ജോലി പരിചയം നേടിക്കഴിഞ്ഞാല്‍ റിലയന്‍സിന്റെ സ്ഥാപനങ്ങള്‍ നിയന്ത്രിക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇഷയുടെ ഇരട്ട സഹോദരന്‍ ആകാശ് അംബാനി ഇപ്പോള്‍ റിലയന്‍സില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അമേരിക്കയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു ആകാശ് ബിരുദം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. മറ്റൊരു സഹോദരനായ ആനന്ദ് ഇപ്പോള്‍ അമേരിക്കയില്‍ പഠനത്തിലാണ്.

ഒട്ടേറെ അന്തര്‍ദേശീയ കന്പനികളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ട് മനസ്സിലാക്കാന്‍, മികച്ച കണ്‍സല്‍ട്ടിംഗ് കന്പനിയായ മെക്കിന്‍സിയിലെ ജോലി സഹായിയ്ക്കും. ഈ ലക്ഷ്യം വച്ചാണ് പല ബിസിനസ് ഉടമകളുടേയും മക്കള്‍ വന്‍ കണ്‍സല്‍ട്ടിംഗ് കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങളിലും ജോലിയ്ക്ക് പ്രവേശിയ്ക്കുന്നത്. രണ്ട് വര്‍ഷം പരിചയമായി കഴിഞ്ഞാല്‍ അവിടം വിടും. പിന്നീട് സ്വന്തം കമ്പനിയില്‍ വന്ന് അവിടെ പഠിച്ചത് നടപ്പിലാക്കാന്‍ ശ്രമിയ്ക്കും.

ആഗോള ഉരുക്ക് വ്യവസായിയായ ലക്ഷ്മി മിത്തലിന്റെ മകന്‍ ആദിത്യ മിത്തല്‍ യുഎസിലെ പെന്‍സില്‍ വേനിയ സര്‍വകലാശാലയിലെ വാര്‍ഥോണ്‍ സ്കൂളില്‍ നിന്ന് 'എക്കണോമിക്സ് - സ്ട്രാറ്റജിക് മാനേജ്മെന്റ് ആന്‍ഡ് കോര്‍പ്പറേറ്റ് ഫിനാന്‍സില്‍' ബിരുദം നേടിയ ശേഷം പ്രശസ്ത നിക്ഷേപ കമ്പനിയായ ക്രഡിറ്റ് സൂയിസ് ഫര്‍സ്റ്റ് ബോസ്റ്റന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

മക്കെന്‍സി കമ്പനിയും റിലയന്‍സും തമ്മില്‍ തല്ല വ്യാപാര ബന്ധമാണ്. ഒരു പക്ഷേ ഇതായിരിക്കാം ഇഷ ആ കമ്പനി തന്നെ ജോലിക്കായി തിരഞ്ഞെടുക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+