1,230 മംഗള്യാന് വിടാം, 18 റിയോ ഒളിംപിക്സ് നടത്താം... ഇന്ത്യയിലെ അഞ്ച് പേരുടെ ആസ്തി മാത്രം മതി
മുകേഷ് അംബാനിയുടെ ആസ്തി എസ്തോണിയയുടെ ആഭ്യന്തര ഉത്പാദനത്തിന് തുല്യം. അസിം പ്രേംജിയുടെ ആസ്തി മൊസാംബിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍
ദില്ലി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്തെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജഹവര്‍ലാല്‍ നെഹ്റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്റുവിനെ കുറിച്ചായിരുന്നു അത്.
രാജ്യത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളായിരുന്നു മോത്തിലാല്‍ നെഹ്റു. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കാന് ബ്രിട്ടീഷുകാര്‍ തയ്യാറല്ലെങ്കില്‍, ഇന്ത്യ എന്ന രാജ്യത്തെ തന്നെ വിലയ്ക്ക് നല്‍കുമോ എന്നായിരുന്നത്രെ മോത്തിലാല്‍ നെഹ്റുവിന്റെ ചോദ്യം. അതിനര്‍ത്ഥം, അത്രും സമ്പന്നനായിരുന്നു നെഹ്റു കുടുംബം എന്ന് തന്നെയാണ്.
ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന് മുകേഷ് അംബാനിയാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഫോര്‍ബ്സ് മാസിക മുകേഷിനെ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി തിരഞ്ഞെടുത്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി എന്ന് വച്ചാല്‍ ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് (ജിഡിപി) തുല്യമാണെന്നാണ് റിപ്പോര്‍ട്ട്... ഏതാണ് ആ രാജ്യം?

ഇന്ത്യയിലെ പണക്കാരന്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് മുകേഷ് അംബാനി ഈ സ്ഥാനത്ത് എത്തുന്നത്.

എസ്തോണിയ
വടക്കന്‍ യൂറോപ്പിലെ ഒരു രാജ്യമാണ് എസ്തോണിയ. എസ്തോണിയും മുകേഷ് അംബാനിയും തമ്മില്‍ എന്താണ് ബന്ധം എന്ന് അറിയാമോ? അംബാനിയുടെ ആസ്തി 22.7 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഏതാണ്ട് അത്ര തന്നെയാണ് എസ്തോണിയയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി)

അസിം പ്രേംജി
മുകേഷ് അംബാനി മാത്രമല്ല, ആസ്തിയുടെ കാര്യത്തില്‍ വിപ്രോയുടെ അസിം പ്രേംജിയും മോശമല്ല. നാലാമത്തെ ഇന്ത്യന്‍ പണക്കാരന് ആണ് പ്രേംജി. മൊസാംബിക്കിന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ് പ്രേംജിയുടെ ആസ്തി.

ആദ്യത്തെ അഞ്ച് പേര്
ഇന്ത്യയിലെ ഏറ്റവും ധിനകരായ ആദ്യ അഞ്ചുപോരുടെ സമ്പാദ്യം കണക്ക് കൂട്ടിയാല്‍ തന്നെ ഞെട്ടിപ്പോകും. 83.7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. അ്ചര ലക്ഷം കോടി രൂപയില്‍ അധികം വരും അത്.

അത്രയും അധികം
ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ധനികരുടെ കൈവശം ഉള്ള ആസ്തികൊണ്ട് മാത്രം നമുക്ക് 1,230 തവണ ചൊവ്വയിലേക്ക് മംഗള്യാന് അയക്കാന്‍ പറ്റും. വേണമെങ്കില്‍ റിയോ ഒളിംപിക്സ് പോലെ 18 ഒളിംപിക്സ് നടത്താന്‍ പറ്റും.

ഇരുപത് പേര്
രാജ്യത്തെ ആദ്യത്തെ ഇരുപത് ശതകോടീശ്വരന്മാരുടെ കൈവശം ഉള്ള ആസ്തി എത്രയാണെന്ന് അറിയാമോ? മൊത്തം ഇന്ത്യയിലെ ജനങ്ങളുടെ ആസ്തി കണക്കാക്കിയാല്‍ അതിന്റെ 80 ശതമാനവും ഈ 20 പേരുടെ കൈയ്യിലാണ്. ബാക്കിവരുന്ന കോടിക്കണക്കിന് ജനങ്ങളുടെ കൈവശം ഉള്ളത് വെറും 20 ശതമാനം മാത്രം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications