കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുക്ക് മൈ ഷോയ്ക്ക് പണിയുമായി സര്‍ക്കാര്‍: ടിക്കറ്റ് കൊള്ളയ്ക്ക് കിട്ടിയത് ഇരുട്ടടി!!

Google Oneindia Malayalam News

കൊച്ചി: സിനിമാ ടിക്കറ്റ് വില്‍പ്പന രംഗത്തെ കൊള്ളകള്‍ക്ക് വിരാമമിട്ട് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്. സംസ്ഥാന സര്‍ക്കാരാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ തിയ്യറുകളിലേയ്ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തിയ്യറ്ററുകളിലാണ് ഇ- ടിക്കറ്റ് ബുക്കിംഗ് നടപ്പിലാക്കുന്നതെങ്കിലും ഏറെ വൈകാതെ മറ്റ് തിയ്യറ്റുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും.

<strong>എന്താണ് സീ പ്ലെയിന്‍: മോദി കൈവച്ചത് പുതിയ വിസ്മയത്തില്‍, എല്ലാം ചരിത്രത്തില്‍ അടയാളപ്പെടുത്തി!!</strong>എന്താണ് സീ പ്ലെയിന്‍: മോദി കൈവച്ചത് പുതിയ വിസ്മയത്തില്‍, എല്ലാം ചരിത്രത്തില്‍ അടയാളപ്പെടുത്തി!!

ദമ്പതികളു‍ടെ കിടപ്പുമുറി വടക്ക്- കിഴക്ക് ദിശയിലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല!! വാസ്തുുവിനെക്കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍ദമ്പതികളു‍ടെ കിടപ്പുമുറി വടക്ക്- കിഴക്ക് ദിശയിലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല!! വാസ്തുുവിനെക്കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

സിനിമാ ടിക്കറ്റില്‍ നിന്ന് കൃത്യമായി വിനോദ നികുതി പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ www.keralafilms.gov.in എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുള്ളത്. ജിഎസ്ടി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. ഉപയോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കി പോക്കറ്റ് വീര്‍പ്പിച്ചിരുന്ന സ്വകാര്യ വെബ്സൈറ്റുകള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് സര്‍ക്കാര്‍ നീക്കം. തിയറ്റര്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര നിമയനിര്‍മാണം നടത്തുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിയ്യറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സര്‍വീസ് ചാര്‍ജ് മാത്രം

സര്‍വീസ് ചാര്‍ജ് മാത്രം

സര്‍ക്കാര്‍ വെബ്സൈറ്റ് വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ബില്‍ഡെസ്ക് പേയ്മെന്‍റ് ഉപയോഗിക്കുന്നതിന്‍റെ സര്‍വീസ് ചാര്‍ജ് മാത്രമാണ് അധികമായി നല്‍കേണ്ടിവരിക. ടിക്കറ്റിന്‍റെ ആകെത്തുകയുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ടിക്കറ്റ് ബുക്കിംഗിനായുള്ള മൊബൈല്‍ ആപ്പുകളിലും ഇത് സ്ഥാനം പിടിക്കും.

 ബുക്ക് മൈ ഷോ ആപ്പില്‍

ബുക്ക് മൈ ഷോ ആപ്പില്‍


സിനിമകള്‍ ഉള്‍പ്പെടെയുള്ള വിനോദ പരിപാടികളുടെ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ടിക്കറ്റിംഗ് ബ്രാന്‍ഡ് ബുക്ക് മൈ ഷോ നല്‍കുന്നത്. മലയാളത്തിന് പുറമേ പ്രാദേശിക ഭാഷകളായ പ‍ഞ്ചാബി, ഗുജറാത്തി,പഞ്ചാബി, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ലഭ്യമായിട്ടുള്ളത്. ബുക്ക് മൈ ഷോയ്ക്ക് ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആന്‍ഡ്രോയ്ഡ് ആപ്പിലും ഐഒഎസ് ആപ്പിലും ബുക്ക് മൈ ഷോ ആപ്പ് ലഭിക്കും.

 വാട്സ്ആപ്പുമായി കൈകോര്‍ത്തു

വാട്സ്ആപ്പുമായി കൈകോര്‍ത്തു

ബുക്ക് മൈ ഷോ വാട്സ്ആപ്പുമായി സഹകരിച്ച് ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. പരീക്ഷണാര്‍ത്ഥം ഇപ്പോള്‍ നടപ്പിലാക്കി വരുന്ന സംവിധാനത്തില്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പില്‍ മെസേജ് ലഭിക്കും. ഇ മെസേജില്‍ ടിക്കറ്റ് കണ്‍ഫമേഷന് പുറമേ ക്യൂ ആര്‍ കോഡും ഉണ്ടായിരിക്കും.

സ്വകാര്യ വെബ്സൈറ്റുകള്‍ക്ക് പണി!!

സ്വകാര്യ വെബ്സൈറ്റുകള്‍ക്ക് പണി!!


ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള സ്വകാര്യ വെബ്സൈറ്റുകളുടെ ടിക്കറ്റ് കൊള്ളയ്ക്ക് അന്ത്യം കുറിക്കുന്നതിനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചത്. ഡിസംബര്‍ 12നാണ് സര്‍ക്കാര്‍ വെബ്സൈറ്റിന് തുടക്കം കുറിച്ചത്. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വരുന്ന വരുമാനവും വര്‍ധിക്കും.

English summary
Online movie ticket booking facilty is available in Kerala now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X