കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസിലെ വഴക്കു തീര്‍ക്കാന്‍ നന്ദന്‍ നിലേക്കനി, തലപ്പത്തേക്ക്..?

  • By Anoopa
Google Oneindia Malayalam News

ബെംഗളൂരു: ഇൻഫോസിസിന്റെ തലപ്പത്തേക്ക് കമ്പനിയുടെ സഹസ്ഥാപകൻ നന്ദൻ നിലേക്കനി എത്തിയേക്കുമെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക നിലപാട് അറിയിക്കുമെന്നാണ് സൂചനകൾ.

ഇൻഫോസിസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പനന്ദൻ നിലക്കേനിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ബോർഡിനും മാനേജ്‌മെന്റിനും ഇടയിൽ ഇടനിലക്കാരന്റെ റോൾ വഹിക്കുന്നത് നിലേക്കനിയാണ്. ഇൻഫോസിസിൽ നിലവിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പ്രശ്‌നപരിഹാരത്തിന് പ്രധാന പങ്കാണ് നിലേക്കനിക്കുള്ളത്.

nandan-nilekani

ഇൻഫോസിസിന്റെ മുൻ ചെയർമാൻ എൻ ആർ നാരായണ മൂർത്തിയെ പിന്തുണക്കുന്ന നിലപാടാണ് നന്ദൻ നിലേക്കനിയുടേത്. വിശാൽ സിക്ക സിഇഒ സ്ഥാനത്തു നിന്ന് പിൻമാറിയതിനു പിന്നാലെ ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് ഇൻഫോസിസ് നേരിടുന്നത്. മൂലധനത്തിന്റെ കാര്യത്തിലും ആദ്യ പത്തിൽ നിന്ന് കമ്പനി പുറത്തായിക്കഴിഞ്ഞു. സിക്കയുടെ രാജി കമ്പനിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വിശാൽ സിക്കക്കെതിരെ ആരോപണവുമായി ഇൻഫോസിസിൻറെ മുൻ ചെയർമാൻ നാരായണമൂർത്തി അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ആരോപണങ്ങലളിൽ മനം മടുത്താണ് രാജിയെന്നാണ് വിശാൽ സിക്ക രാജിക്കത്തിൽ വ്യക്തമാക്കുന്നത്.

English summary
Nandan Nilekani likely to make a comeback as head of Infosys?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X