പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാര്‍; വ്യോമമേഖലയ്ക്ക് കുതിപ്പേകാന്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം
മുംബൈ: വ്യോമ മേഖലയില്‍ പുതിയ ചുവടുവയ്പ്പായി മാറാനുള്ള തയാറെടുപ്പില്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA). നൂതന സാങ്കേതിക വിദ്യയും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും ഒത്തിണങ്ങുന്നതാണ് ഈ സംരംഭം. പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരിക്കാന്‍ തയാറെടുക്കുന്ന ഈ വിമാനത്താവളം ആഗോള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക വ്യോമ ഗതാഗതത്തിനും പ്രധാന്യം നല്കുന്നു.
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രമായി മാറാനുള്ള തയാറെടുപ്പിലാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും സുസ്ഥിരമായ വിമാനത്താവളങ്ങളില്‍ ഒന്നായി വളരുകയാണ് ലക്ഷ്യം.
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം) സിഡ്കോയും (സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ഓഫ് മഹാരാഷ്ട്ര ലിമിറ്റഡ്) തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലാണ് നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (NMIAL) രൂപീകരിച്ചത്. 74%, 26% ഓഹരി പങ്കാളിത്തമാണ് ഇരു സ്ഥാപനങ്ങളും വഹിച്ചത്.

നവി മുംബൈ വിമാനത്താവളത്തിന്റെ സവിശേഷതകള്‍
ദക്ഷിണ മുംബൈയില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ നവി മുംബൈയിലെ ഉല്വെയിലാണ് നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ വ്യോമ ഗതാഗതത്തിരക്ക് ലഘൂകരിക്കാന്‍ ഈ പുതിയ വിമാനത്താവളത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിയും.
1,160 ഹെക്ടറിലാണ് (2,866 ഏക്കര്‍) ഈ വിമാനത്താവളം വ്യാപിച്ചുകിടക്കുന്നത്. രണ്ട് കോഡ്-എഫ് റണ്‍വേകള്‍ ഉണ്ടാകും. കൂറ്റന്‍ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാനും പുറപ്പെടാനും ആവശ്യമായ പ്രത്യേകതകളുള്ള റണ്‍വേകളാണ് കോഡ്-എഫ് റണ്‍വേകള്‍ (Code-F). ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന പദ്ധതികളില്‍ ഒന്നായി സ്ഥാനം പിടിക്കാന്‍ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് കഴിയും
പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അവസാന ഘട്ടത്തില്‍ പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരെ തടസമില്ലാതെ ഉള്‍ക്കൊള്ളാന്‍ നാല് ടെര്‍മിനലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വാസ്തുവിദ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പരിശുദ്ധിയുടെയും പ്രതിരോധ ശേഷിയുടെയും പ്രതീകമാണ്.
വിടരുന്ന ദളങ്ങളോട് സാമ്യമുള്ളതാണ് ടെര്‍മിനലിന്റെ രൂപകല്പന. വിശാലമായ താമരയുടെ ആകൃതിയിലുള്ള മേല്‍ക്കൂര എയര്‍പോര്‍ട്ടിനെ സവിശേഷമായ കാഴ്ച്ചാനുഭവമാക്കുന്നു. കെട്ടിടത്തിനകത്ത് യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍, മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും കഥകള്‍ വിവരിക്കുന്ന തുരങ്കങ്ങള്‍, വെര്‍ച്വല്‍ പ്രദര്‍ശനങ്ങളിലൂടെ പ്രാദേശിക സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് പ്രോഗ്രാം എന്നിവ കാണാം.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ യാത്രാനുഭവം
യാത്രക്കാര്‍ക്കുള്ള സേവനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനും പൂര്‍ണമായും 5ജി സ്മാര്‍ട്ട് വിമാനത്താവളമായാണ് നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍:
- സീറോ മാനുവല്‍ ഐഡി, ബോര്‍ഡിംഗ്-പാസ് പരിശോധനകള്‍ എന്നിവയ്ക്കായി ഡിജി യാത്ര (Digi Yatra) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായുള്ള സംയോജനം
- ഓട്ടോമേറ്റഡ് ബാഗേജ് ഹാന്ഡ്ലിങ്, റിയല്‍-ടൈം ഐഒടി ട്രാക്കിംഗ് സിസ്റ്റങ്ങള്‍
- അതിവേഗ വൈ-ഫൈയുള്ള ടെര്‍മിനലുകള്‍ സൈബര്‍ സുരക്ഷയും ഉറപ്പാക്കുന്നു.
- വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്‍-ഹൗസ് ആപ്പായ aviio
കാര്‍ഗോ, ലോജിസ്റ്റിക്സ് ശേഷി
ആദ്യ ഘട്ടത്തില്‍, പ്രതിവര്‍ഷം 0.5 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യും. പിന്നീടുള്ള ഘട്ടങ്ങളില്‍ 3.2 ദശലക്ഷം മെട്രിക് ടണ്‍ വരെ ഉയരും. പൂര്‍ണമായും ഓട്ടോമേറ്റഡ് ഹാന്ഡ്ലിങ് സംവിധാനങ്ങള്‍, 100% ഷിപ്പ്മെന്റ് ട്രാക്കിങ്, മരുന്നുകള്‍ക്കും പെട്ടെന്ന് നശിച്ചുപോകുന്ന വസ്തുക്കള്‍ക്കുമായി താപനില നിയന്ത്രിത മേഖലകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
പശ്ചിമ ഇന്ത്യയിലുടനീളമുള്ള വ്യവസായങ്ങള്‍ക്ക് പ്രിയപ്പെട്ട ലോജിസ്റ്റിക്സ് ഹബ്ബായി മാറാനാണ് നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിടുന്നത്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിനും Taloja MIDC പോലുള്ള പ്രധാന വ്യാവസായിക മേഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം, കാര്‍ഗോ നീക്കത്തിന് സമാനതകളില്ലാത്ത മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
ഹോസ്പിറ്റാലിറ്റി, രുചി അനുഭവങ്ങള്‍
വിമാനത്താവളത്തിന്റെ റീട്ടെയില്‍, ഭക്ഷണ വൈവിധ്യങ്ങള്‍ മുംബൈയുടെ രുചിയെയും ആഗോള പ്രവണതകളെയും പരിചയപ്പെടുത്തും. വിവിധ തരം ചായകള്‍ മുതല്‍ ഷെഫ് ക്യൂറേറ്റ് ചെയ്ത മികച്ച ഡൈനിംഗ്, ബ്രൂവറികള്‍ വരെ ലഭ്യമാക്കും. ഡ്യൂട്ടി ഫ്രീ സ്റ്റോറുകളും അദാനി വണ്‍ ആപ്പ് വഴി സംയോജിപ്പിച്ച ഡിജിറ്റല്‍ സൗകര്യ സേവനങ്ങളും ഉള്‍പ്പെടെ 110-ലധികം ഔട്ട്ലെറ്റുകള് ഉണ്ടാകും.
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് വലിയ മുന്‍ഗണന നല്‍കുന്നതാണ് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍. 500 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സിഐപി ലോഞ്ചുകള്‍, 80 മുറികളുള്ള ഒരു ട്രാന്‍സിറ്റ്/ഡേ ഹോട്ടല്‍, മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് സേവനങ്ങള്‍ തുടങ്ങി കുട്ടികളുടെ കളിസ്ഥലങ്ങള്‍ പോലുമുണ്ട്.
നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു ഗ്രീന്‍ എയര്‍പോര്‍ട്ട് ആയി വികസിപ്പിക്കുകയാണ് ലക്ഷ്യം നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും പരിസ്ഥിതി സൗഹൃദ കാഴ്ച്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നു. ചില പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ ഇതാ:
- മഴവെള്ള സംഭരണവും മലിനജല പുനരുപയോഗ സംവിധാനങ്ങളും
- എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനനിര
- പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള നൂതനമായ റോക്ക്ഫില് നിര്‍മ്മാണ സാങ്കേതിക വിദ്യ
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications