കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണനിലവാരമില്ല..നേപ്പാളില്‍ ആറ് പതഞ്ചലി ഉത്പന്നങ്ങള്‍ക്ക് നിരോധനം..

ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ നേപ്പാള്‍ ഘടകത്തോട് നിര്‍ദ്ദേശം

Google Oneindia Malayalam News

കാഠ്മണ്ഡു: ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ ആറ് പതഞ്ചലി ഉത്പന്നങ്ങള്‍ നേപ്പാളില്‍ നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് പതഞ്ചലിയോട് നേപ്പാളിലെ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. നേപ്പാളിലെ വില്‍പന ശാലകളില്‍ വെച്ചിരുന്ന സാമ്പിളുകള്‍ പരിശോധിച്ചാണ് ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ നിര്‍മ്മിച്ച പതഞ്ചലിയുടെ ആറ് ആയുര്‍വേദ ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.

നേപ്പാളില്‍ പതഞ്ചലി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ രാജ്യത്തെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഈ ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിക്കുകയോ നല്കുകയോ ചെയ്യരുതെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതഞ്ചലിയുടെ നേപ്പാള്‍ ഘടകത്തോടാണ് ഈ ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 മൂന്നുമാസം മുൻപ് വിവാഹിതയായ മലയാളി നഴ്സ് ജിദ്ദയിൽ മരുന്നു കുത്തിവെച്ചു മരിച്ച നിലയിൽ;ദുരൂഹതയെന്ന്.. മൂന്നുമാസം മുൻപ് വിവാഹിതയായ മലയാളി നഴ്സ് ജിദ്ദയിൽ മരുന്നു കുത്തിവെച്ചു മരിച്ച നിലയിൽ;ദുരൂഹതയെന്ന്..

 patanjali-

മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റ്? നഴ്സിങ് സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യുനൈറ്റഡ് നഴ്സ് അസോസിയേഷൻ!മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റ്? നഴ്സിങ് സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യുനൈറ്റഡ് നഴ്സ് അസോസിയേഷൻ!

പതഞ്ചലി ഉത്പന്നങ്ങളായ ബാഹുചി ചൂര്‍ണം, അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ ചൂര്‍ണം, അദ്വിയ ചൂര്‍ണം എന്നീ ഉത്പന്നങ്ങളാണ് നേപ്പാളില്‍ നിരോധിച്ചത്. എന്നാല്‍ കാഠ്മണ്ഡുവിലുള്ള പതഞ്ചലിയുടെ നേപ്പാള്‍ ഘടകം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

English summary
Authorities in Nepal have ordered Baba Ramdev's Patanjali Ayurveda to recall six medical products after they failed microbial tests and were found to be of substandard quality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X