അംബാനിയുടെ മരുമക്കളും ചില്ലറക്കാരല്ല, മൂന്ന് പേരും അതിസമ്പന്നര്‍; ആസ്തി എത്രയെന്നോ?
ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളാണ് മുകേഷ് അംബാനി. റിലയന്‍സ് ഗ്രൂപ്പിന്റെ വിവിധ ബിസിനസുകള്‍ വഴി പ്രതിദിനം കോടികളാണ് മുകേഷ് അംബാനിയുടെ അക്കൗണ്ടിലെത്തുന്നത്. 113.2 ബില്യണ്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അതായത് ഏകദേശം 9.4 ലക്ഷം കോടി രൂപ. മുകേഷിന്റെ ഭാര്യ നിതയും മക്കളായ ആനന്ദും ആകാശും ഇഷയുമെല്ലാം കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശികളാണ്.
മുകേഷ് അംബാനിയോളമില്ലെങ്കിലും അദ്ദേഹത്തിന്റെ മരുമക്കളും സ്വത്തിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ല. മുകേഷ്-നിത അംബാനിമാരുടെ മൂത്ത മകന്‍ ആകാശിന്റെ ഭാര്യ ശ്ലോക മേത്ത, ഏകമകളായ ഇഷ അംബാനിയുടെ ഭര്‍ത്താവ് ആനന്ദ് പിരമല്‍, ഇളയ മകന്‍ ആനന്ദ് അംബാനിയുടെ ഭാര്യ രാധിക മെര്‍ച്ചന്റ് എന്നിവരെല്ലാം കോടീശ്വരന്‍മാരായ വ്യവസായികളുടെ മക്കളാണ്. അംബാനി കുടുംബത്തിലെ മരുമക്കളുടെ ആസ്തി എത്രയാണ് എന്ന് നോക്കാം.

ആനന്ദ് പിരമല്‍
2018 ല്‍ ആണ് ഇഷ അംബാനിയെ ആനന്ദ് പിരമല്‍ വിവാഹം കഴിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ് പിരമല്‍ കുടുംബത്തിനുള്ളത്. ആനന്ദിന്റെ പിതാവ് അജയ് പിരമല്‍ ആണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. അദ്ദേഹത്തിന്റെ ഭാര്യ സ്വാതി പിരാമല്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്നു.
മക്കളായ ആനന്ദും നന്ദിനി പിരമലും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ്. 4.2 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 34,898 കോടി രൂപ) ആസ്തിയാണ് അജയ് പിരമലിന്റെ കുടുംബത്തിനുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ പിരമല്‍ ഗ്രൂപ്പ് 9,087 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയിരുന്നു
ശ്ലോക മേത്ത
2019 ല്‍ ആയിരുന്നു ആകാശ് അംബാനി ശ്ലോക മേത്തയെ വിവാഹം കഴിച്ചത്. വജ്രങ്ങളില്‍ വിദഗ്ധരായ റോസി ബ്ലൂ ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ റോസി ബ്ലൂ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറാണ് ശ്ലോക മേത്തയുടെ പിതാവ് റസ്ലല്‍ മേത്ത. റോ ഡയമണ്ട് സംഭരണം, ഡയമണ്ട് നിര്‍മ്മാണം, പോളിഷ് ചെയ്ത വ്യാപാരം എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് മേത്ത കുടുംബത്തിന്റെ ബിസിനസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ആഗോള വജ്ര വ്യവസായത്തിലെ പ്രധാനികളാണ് റോസി ബ്ലൂ ഗ്രൂപ്പ്. അടുത്തിടെ മേത്ത കുടുംബം തങ്ങളുടെ ബിസിനസ് മീഡിയ, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, റീട്ടെയില്‍ എന്നിവയിലേക്ക് വിപുലീകരിച്ചിരുന്നു. ശ്ലോക മേത്ത റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടറാണ് റസ്സല്‍ മേത്തയുടെ ആസ്തി 1844 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ റോസി ബ്ലൂ ഇന്ത്യയുടെ വരുമാനം 5,599 കോടി രൂപയായിരുന്നു.
രാധിക മെര്‍ച്ചന്റ്
2024 ല്‍ ആയിരുന്നു അനന്ത് അംബാനി രാധിക മെര്‍ച്ചന്റിനെ വിവാഹം കഴിച്ചത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ ഒരു പ്രമുഖ കുടുംബമാണ് രാധികയുടേത്. ടാബ്ലെറ്റുകളുടെയും ക്യാപ്സ്യൂളുകളുടെയും നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യന്‍ ഫാര്‍മ മേഖലയിലെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനും സിഇഒയുമാണ് രാധികയുടെ പിതാവ് വിരേന്‍ മര്‍ച്ചന്റ്.
രാധികയുടെ അമ്മ ഷൈല മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്ടറാണ്. രാധികയും സഹോദരി അഞ്ജലി മര്‍ച്ചന്റും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാണ്. എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ മൊത്തത്തിലുള്ള മൂല്യം ഏകദേശം 2000 കോടി രൂപയാണ്. വിരേന്‍ മര്‍ച്ചന്റിന്റെ മൊത്തം ആസ്തി ഏകദേശം 755 കോടി രൂപയാണ്.












Click it and Unblock the Notifications