കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ടിവിയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് മാത്രം;ഉടന്‍ ഇന്ത്യയിലേയ്ക്ക്,ഒപ്പം വോഡഫോണും എയര്‍ടെല്ലും

Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും മികച്ച വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ് ഫ്‌ലിക്‌സ് ഇന്ത്യന്‍ ടെലികോം കമ്പനികളുമായി കൈകോര്‍ക്കുന്നു. രാജ്യത്ത് ഇന്റര്‍നെറ്റ് ടിവി ലഭ്യമാക്കുന്നതിന് വേണ്ടി ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയ്ക്ക് പുറമേ വീഡിയോ കോണ്‍ ഡി2എച്ചുമായി ചേര്‍ന്നാണ് പദ്ധതിയൊരുങ്ങുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍ സെറ്റ് ടോപ്പ് ബോക്‌സില്‍ ലഭ്യമാകും. ആപ്പിള്‍ ടിവിയുടേതുപോലെ ഡോംഗിള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും നെറ്റ്ഫ്‌ളിക്‌സ് ടിവി. നെറ്റ്ഫ്‌ളിക്സ് സേവനങ്ങള്‍ പോസ്റ്റ് പെയ്ഡായും പ്രീ പെയ്ഡായും ലഭ്യമാക്കുന്നതിന് വേണ്ടിമ വോഡഫോണുമായും നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എയര്‍ടെല്‍ ഡിടിഎച്ച്, വീഡിയോകോണ്‍ ഡി2എച്ച് എന്നിവയുമായി ചേര്‍ന്നായിരിക്കും സെറ്റ് ടോപ്പ് ബോക്‌സില്‍ ലഭിയ്ക്കുക. നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍, വീഡിയോകോണ്‍ എന്നീ കണക്ഷനുകളില്‍ ഏതെങ്കിലും ഒന്നിന് പുറമേ എതര്‍നെറ്റ് അല്ല വൈഫൈ കണക്ഷന്‍ അനിവാര്യമാണ്.

netflix-01-

2016ലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് സേവനമാരംഭിച്ചത്. ലോകത്ത് 93 കോടി ഉപയോക്താക്കളുള്ള നെറ്റ്ഫ്‌ളിക്‌സ് 2017ല്‍ ഇന്ത്യയില്‍ മികച്ച സേവനം നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്ത്യയില്‍ 2016 ജനുവരിയില്‍ സേവനം ആരംഭിച്ച നെറ്റ്ഫ്‌ളിക്‌സ് സിനിമകള്‍, ടിവി പ്രോഗ്രാമുകള്‍, എന്നിവ നിശ്ചിത കാലയളവിലേ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്തു കാണുന്നതിനായി പ്രത്യേകം പ്ലാനുകളും അവതരിപ്പിച്ചിരുന്നു.

English summary
Netflix has also partnered with Vodafone to enable carrier billing so both postpaid and prepaid customers can pay for their Netflix subscriptions as a part of their monthly bill/ prepaid balance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X