വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്കാന്‍ സിആപ്പ് എത്തുന്നു
ഇത് ടെക്‌നോളജിയുടെ കാലമാണ്. എന്തിനും ഏതിനും ആപ്പുകള്‍ ഉപയോഗിക്കുന്ന തലമുറയുടെ കാലം. നമ്മുടെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സഹായം ഇല്ലാതെ പഠനം മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.
ഓണ്‍ലൈന്‍ വിദ്യാഭാസവും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ ഉപയോഗം രക്ഷിതാകളില്‍ എത്തിക്കുവാനുള്ള ശ്രമവുമായിപുതിയൊരു ആപ്പ് എത്തുന്നു. സിആപ്പ്(siapp.india) എന്നാണ് ഈ ആപ്പിന്റെ പേര്. യുവ സംരംഭകരായ മനു സിസി, സജേഷ് കുമാര്‍ വിപിന്‍ അമല്‍ എന്നിവര്‍ ചേര്‍ന്നാണ് സിആപ്പിന് രൂപം കൊടുത്തിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ഈ വര്‍ഷം തന്നെ കേരളത്തിനെ മുഴുവന്‍ സ്‌കൂളിലും കോളേജിലും ലഭ്യമാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് സംരംഭകര്‍.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ രക്ഷിതകള്‍ക്ക് കൈമാറാനുള്ള സംവിധാനമാണ് സിആപ്പ്. സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ ശ്രദ്ധേയമായ മുന്നോറ്റമാണ് സിആപ്പ് കൊണ്ട് സാധ്യമാവാന്‍ പേവുന്നത്. വിദ്യര്‍തികളുടെ എല്ലാവിവരങ്ങളും വളരെ വേഗത്തിലും കൃത്യതയോടെയും ഇതില്‍ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേന രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ എല്ലാ വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കും സ്‌കൂള്‍ അറിയ്പ്പുകള്‍, ടൈം ടേബിള്‍, മാര്‍ക്ക് ലിസ്റ്റ്, അറ്റന്റന്‍സ്, എന്നിവ പരിശോധിക്കാനും അധ്യാപകരുമായി സംവദിക്കാനും സിആപ്പ് സഹായിക്കുന്നു.ഒരു തവണ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തു ലോഗിന്‍ ചെയ്താല്‍ വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഫോാണില്‍ അപ്‌ഡേറ്റ് ആവുകയും ചെയ്യുംബാംഗ്ലൂര്‍ മലയാളികളും സുഹൃത്തുക്കളുമായ 4 യുവാക്കളുടെ കുട്ടയ്മയിലുടെയാണ് ഈ ആപ്ലിക്കേഷന്‍ രൂപം കൊണ്ടത്. ഈ ആപ്ലിക്കെഷന്‍ പ്രാവര്‍ത്തികമാക്കിയ സ്‌കൂളുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംരംഭകര്‍ പറഞ്ഞു.












Click it and Unblock the Notifications