Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രീഡം 251ന് പിന്നാലെ കുറഞ്ഞവിലയ്ക്ക് മറ്റൊരു ഫോണും വിപണിയിലേക്ക്

ദില്ലി: ഇന്ത്യയില്‍ ഇന്നേവരെ ഇറങ്ങിയതില്‍വെച്ച് ഏറ്റവും വിലക്കുറവില്‍ നല്‍കുന്ന സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണവുമായി എത്തിയ റിങ്ങിംഗ് ബെല്‍സ് ഫ്രീഡം 251 ഫോണിന് പിന്നാലെ വിലക്കുറവ് വാഗ്ദാനം ചെയ്ത് മറ്റൊരു കമ്പനിയും. 888 രൂപയ്ക്കാണ് ഡൊക്കോസ് എക്‌സ്1 എന്ന പേരിട്ട കമ്പനി (Docoss X1) സ്മാര്‍ട് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ഫോണില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത് ഇവയൊക്കെയാണ്. 1.2GHz dual-core Cortex A7 processor, 1GB of RAM, a 2MP primary camera (with a 0.3MP front camera,) dual SIM (GSM + WCDMA), 4GB of storage (with a microSD card that can expand this by 32GB) and a 1,300mAH 'long lasting' battery. The phone runs the two-generation-old Android 4.4 KitKat version.

xdocoss-x1

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കമ്പനിയുടെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമം ചൂണ്ടിക്കാണിക്കുന്നത്. ബുധനാഴ്ചയാണ് www.docoss.co എന്ന പേരില്‍ വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്ന് സൈറ്റില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, പുതിയ ഫോണിനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇറര്‍ മെസേജ് ലഭിക്കുന്നതിനാല്‍ ബുക്കിങ് നടക്കുന്നില്ല. ഏതെങ്കിലും വെബ്‌സൈറ്റ് ആളെക്കൂട്ടാനായി നടത്തിയ തട്ടിപ്പ് പരിപാടിയാണോ ഇതെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം. ഫിബ്രുവരിയില്‍ ഏറെ വിവാദമായ ഫ്രീഡം 251 ഫോണിനായി ആയിരക്കണക്കിന് ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കും ലഭിച്ചതായി അറിവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+