കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ ശ്രദ്ധയ്ക്ക്; സ്മർട്ട് ഫോൺ വഴി പണം തട്ടുന്ന മാൾവെയർ ഇന്ത്യയിലും

ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ ഈ മാള്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: മൊബൈൽ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാൾവെയർ ഇന്ത്യയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കിയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടത്. ക്സാഫെകോപ്പി ട്രോജൻ എന്ന മാൾവെയറാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. ഈ മാൾവെയറുകൾ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ കരസ്ഥമാക്കി പണം തട്ടിയെടുക്കുകയാണ്.

malwarea

ഇന്ത്യയിലെ നിരവധി സ്മാർട്ട് ഫോണുകളിൽ മാൾവെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി മാസ്റ്റർ എന്ന ആപ്പിനെപ്പോലെയാണ് മാൾവെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്നത്. സാധരണ ആപ്പുകളെ പോലെയാണ് ഇവ പെരുമാറുക. മാൾവെയർ കോഡുകൾ ആപ്പിൽ രഹസ്യമായി ചേർത്തിട്ടുണ്ട്. അതിൽ തന്നെ ഇവയുടെ പ്രവർത്തനം വേഗം കണ്ടു പിടിക്കാൻ സാധിക്കുകയില്ല.

ഗൗരി ലങ്കേഷ് ആരാണെന്ന് അറിയില്ല; മരണം വല്ലാതെ വേദനിപ്പിച്ചുഗൗരി ലങ്കേഷ് ആരാണെന്ന് അറിയില്ല; മരണം വല്ലാതെ വേദനിപ്പിച്ചു

മൊബൈൽ ഫോണിൽ ക്രഡിറ്റ്, ഡെബിറ്റ് ക്രഡിറ്റ് കാർഡുകളുടെ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കുന്നവർക്ക് ഈ മാൾവെയർ തലവേദനയായി തീരും. ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ ഈ അപകടകാരിയായ മാൾവെയറിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

English summary
A new malware Xafecopy Trojan has been detected in India which steals money through victims’ mobile phones, cyber security firm Kaspersky said in a report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X