ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തന്നെ, രാജ്യത്ത് ഇന്ധന വില വര്‍ധിക്കും
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എണ്ണകമ്പനികളും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചേക്കും
ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമെന്ന് സൂചനകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എണ്ണകമ്പനികളും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കും.
നേരത്തെ ഒക്ടോബര്‍ 16നാണ് ഒടുവില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസലിന് 2. 37 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ധനവ് നിലവില്‍ വന്നതോടെ പെട്രോളിന് 66.05 രൂപയും ഡീസലിന് 55.26 രൂപയുമായിരുന്നു വില.

ഒക്ടോബര്‍ അഞ്ചിന് പെട്രോളിന് 14 പൈസയും ഡീസലിന് 10 പൈസയും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഒക്ടോബര്‍ 16ന് പുതിയ നിരക്ക് നിലവില്‍ വന്നത്. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് യുഎഇയിലും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരിക.












Click it and Unblock the Notifications