• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിലയന്‍സ് ജിയോയെ വിശ്വാസമില്ല, എല്ലാവരും നല്‍കുന്നത് രണ്ടാം സ്ഥാനം മാത്രം കാരണം!!

  • By Sandra

ദില്ലി: ഇന്ത്യ മുഴുവന്‍ ആഘോഷിച്ച് ആരംഭിച്ച റിലയന്‍സ് ജിയോയെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഉപയോക്താക്കള്‍. വമ്പന്‍ ഓഫറുകളുമായെത്തിയ റിലയന്‍സ് ജിയോ തരംഗമായെങ്കിലും രണ്ടാമത്തെ സിം ആയി മാത്രമാണ് ഉപയോക്താക്കള്‍ ജിയോ കാണുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. 1000 ഉപയോക്താക്കളില്‍ 56 ശതമാനം പേരും ജിയോ സിം സെക്കന്റ് ഓപ്ഷനായാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുള്ളത്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചാണ് സര്‍വ്വേ നടത്തിയത്.

വെറും 24 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് തങ്ങളുടെ പ്രാഥമിക സിം കാര്‍ഡായി റിലയന്‍സ് ജിയോയെ ആശ്രയിക്കുന്നത്. 11 ശതമാനം പേര്‍ മാത്രമാണ് ജിയോ ഇന്‍ഫോകോം പുറത്തിറക്കിയ ജിയോ ഡോങ്കിള്‍ ഉപയോഗിക്കുന്നവര്‍. എന്നാല്‍ റിലയന്‍സ് ജിയോയുടെ മായിക വലയപ്പെടാന്‍ ഇഷ്ടപ്പെടാത്ത 9 ശതമാനത്തോളം പേര്‍ ജിയോ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും തുറന്നുപറയുന്നു.

ജിയോ സിം പരീക്ഷിക്കാന്‍ തയ്യാറുള്ള ഉപയോക്തക്കളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ സര്‍വ്വേ. നിലവില്‍ ജിയോ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും സൗജന്യ ഓഫര്‍ അവസാനിക്കുന്നതോട് കൂടി ജിയോ സിമ്മിനോട് വിടപറയാന്‍ ആഗ്രഹിക്കുന്നവരാണ്. തങ്ങള്‍ക്ക് അനുയോജ്യമായ ഓഫറുകളും താരിഫ് പ്ലാനുകളും ലഭിക്കുന്നുവെങ്കില്‍ മാത്രം ജിയോയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

English summary
New survey reveals Reliance Jio preferred as secondary SIM. Bank of America Merrill Lynch (BAML) conduct a survey among Reliance Jio users to find response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more