കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍കാര്‍ഡിന് പുതിയ മുഖം; സുരക്ഷയും, പുതിയ കാര്‍ഡെടുക്കുമ്പോള്‍ അറിയേണ്ടത് എന്തെല്ലാം

ഉന്നത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്

Google Oneindia Malayalam News

മുംബൈ: പാന്‍കാര്‍ഡിന് പുതിയ മുഖവുമായി കേന്ദ്രസര്‍ക്കാര്‍. കേടുപാടുകള്‍ സംഭവിക്കാതിരിക്കുവാനുള്ള ടാമ്പര്‍ പ്രൂഫ് പാന്‍കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് ഉന്നത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് വ്യക്തമാക്കിയത്. നിലവിലുള്ള കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി പാന്‍കാര്‍ഡിന് മുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് വിരവരങ്ങള്‍ പ്രിന്റ് ചെയ്യുക.

എന്‍ഡിഎസ്എല്‍, യുടിഐഐടിഎസ്എല്‍ എന്നിവര്‍ ജനുവരി ഒന്നുമുതല്‍ പ്രിന്റിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കള്‍ക്കാണ് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ പാന്‍കാര്‍ഡ് വിതരണം ചെയ്യുക. എന്നാല്‍ നിലവില്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ക്കും പുതിയ കാര്‍ഡിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

p2

സര്‍ക്കാരിന്റെ രാജ്യഭാഷാ നയപ്രകാരം പാന്‍കാര്‍ഡില്‍ പ്രിന്റ് ചെയ്യുന്ന വിവരങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. ഇതിന് പുറമേ വേരിഫിക്കേഷന്‍ എളുപ്പമാക്കുന്നതിനായി ക്വിക്ക് റെസ്‌പോണ്‍സ് കോഡും പുതിയ പാന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്തും. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിവര്‍ഷം 2.5 കോടി ജനങ്ങളാണ് പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്നത്.

English summary
The Government is issuing newly designed PAN (Permanent Account Number) cards that have added security features to make them tamper-proof and with contents written in both Hindi and English, a senior Income-Tax Department official said on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X